Movie News

ക്രൈം ത്രില്ലര്‍ ചിത്രവുമായി നട്ടി നടരാജും നിഷാന്ത് റൂസ്സോയും; ‘സീസോ’ ഉടൻ തിയേറ്ററിൽ എത്തും – seesaw tamil movie

ജനുവരി 3ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

തമിഴിലെ പ്രമുഖ ഛായാഗ്രഹകനും ജനപ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ‘സീസോ’ ഉടൻ തീയേറ്ററുകളില്‍ എത്തും. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം വിഡിയല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കെ.സെന്തില്‍ വേലന്‍ നിര്‍മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി 3ന്  തീയേറ്ററുകളില്‍ എത്തും.

നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാര്‍ ആണ് ചിത്രത്തിലെ നായിക. തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് സന്‍ഹാ സ്റ്റുഡിയോസ് ആണ്. എസ്. ചരന്‍ കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാര്‍ എന്നിവരെ കൂടാതെ സംവിധായകന്‍ നിഴൈല്ഗള്‍ രവി, ജീവ രവി, ആദേശ് ബാല, സെന്തില്‍ വേലന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എഡിറ്റര്‍: വില്‍സി ജെ ശശി, ഡി.ഓ.പി: മണിവണ്ണന്‍ ആന്‍ഡ് പെരുമാള്‍, കോ.ഡയറക്ടര്‍: എസ്. ആര്‍. ആനന്ദകുമാര്‍.

STORY HIGHLIGHT: seesaw tamil movie