ഹോളിവുഡ് സ്റ്റാറുകളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലുള്ള വിവാഹമോചനം എട്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ധാരണയിലെത്തി. 2005ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്.
2014-ല്‍ വിവാഹിതരായ ഇരുവര്‍ക്കും ആറ് മക്കളുണ്ട്. ഇതിൽ ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയായിരുന്നു. പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2016-ല്‍ ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നൽകുകയായിരുന്നു. കൂടാതെ ഒരു സ്വകാര്യ ജെറ്റില്‍ വെച്ച് തന്നോടും അവരുടെ രണ്ട് മക്കളോടും പിറ്റ് മോശമായി പെരുമാറിയെന്ന് അവര്‍ പ്രത്യേക കോടതി നടപടികളില്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രാഡ് ഈ ആരോപണം നിഷേധിച്ചിരുന്നു.
നാലു മാസത്തിനുശേഷം, തങ്ങളുടെ വിവാഹമോചന നടപടികള്‍ സ്വകാര്യമായി കൈകാര്യം ചെയ്യാന്‍ സമ്മതിച്ചതായി ദമ്പതികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനായി സ്വകാര്യ ജഡ്ജിയേയും നിയമിച്ചു. മക്കളെ സംബന്ധിച്ചുള്ള അവകാശവാദങ്ങളും സ്വത്ത് സംബന്ധിച്ച് വിഷയങ്ങളുമായി വിവാഹമോചനം ധാരണയിലെത്താന്‍ വൈകിയതിനുള്ള കാരണം.
STORY HIGHLIGHT: angelina jolie and brad pitt reach divorce deal