Ernakulam

ഇനി മണിക്കൂറുകൾ മാത്രം; പുതുവത്സര ആഘോഷ ലഹരിയിൽ നാട് | New Year 2025

കൊച്ചി  പുതുവത്സരാഘോഷത്തിന്റെ ലഹരിയിൽ അമര്‍ന്നു കഴിഞ്ഞു

നാടു നഗരവും പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ മറുപുറങ്ങളിൽ പുതുവര്‍ഷം എത്തിയെങ്കിലും ആടിയും പാടിയും ഉല്ലസിച്ച് പുതുവര്‍ഷത്തിനായി ഏറെ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് മലയാളികളും. കൊച്ചി  പുതുവത്സരാഘോഷത്തിന്റെ ലഹരിയിൽ അമര്‍ന്നു കഴിഞ്ഞു. വൻ ജനാവലിയാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ചെറു സംഘങ്ങളായാണ് യുവതീ യുവാക്കൾ. ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വെളി മൈതാനിയിൽ കൂറ്റൻ പാപ്പാഞ്ഞിയും ഒരുങ്ങി കഴിഞ്ഞു

 

content highlight : New Year 2025