Science

ഓർമകൾക്ക് മരണമില്ല; മരിച്ചയാളുടെ തലച്ചോറിലെ ഓര്‍മ്മകള്‍ വീണ്ടെടുക്കാം ? ഉത്തരം ഇവിടെയുണ്ട് | brain and memory

ഓര്‍മ്മകളുടെ ചില ഭാഗങ്ങള്‍ വീണ്ടെടുക്കുന്നത് സാധ്യമായേക്കാം

മരണം എന്ന് പറയുന്നത് എല്ലാത്തിന്റെയും അവസാനമായിട്ടാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. എന്നാൽ മരണാനന്തര ജീവിതത്തെയും വിശ്വസിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. സത്യത്തിൽ ഒരാൾ മരിച്ചു കഴിഞ്ഞാൽ അവർക്ക് എന്തായിരിക്കും അനുഭവപ്പെടുക? മരണത്തിൽ നിന്നും തിരിച്ചു വന്ന ആളുകൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. മരിച്ച ഒരാളുടെ ജീവിത അനുഭവങ്ങൾക്ക് അതിനുശേഷം എന്തായിരിക്കും സംഭവിക്കുക എന്നതിനൊന്നും വലിയ തെളിവുകളില്ല. എന്നാൽ മരിച്ച ഒരാളുടെ തലച്ചോറിൽ നിന്ന് നമുക്ക് എപ്പോഴെങ്കിലും ഓർമ്മകൾ വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു ഉത്തരം കിട്ടിയിരിക്കുകയാണ്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ന്യൂറോ സയന്റിസ്റ്റായ ഡോണ്‍ അര്‍നോള്‍ഡ് ആണ് ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

ഓര്‍മ്മകളുടെ ചില ഭാഗങ്ങള്‍ വീണ്ടെടുക്കുന്നത് സാധ്യമായേക്കാം, പക്ഷേ സാങ്കേതികമായി ഇത് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം, ആദ്യം, തലച്ചോറിലെ ഒരു പ്രത്യേക മെമ്മറി എന്‍കോഡ് ചെയ്ത മസ്തിഷ്‌ക കോശങ്ങള്‍ അല്ലെങ്കില്‍ ന്യൂറോണുകള്‍ തിരിച്ചറിയുകയും അവ എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യണം തുടര്‍ന്ന്, മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്ന രീതിയെ അനുകരിക്കുന്ന ഒരു ഏകദേശ ന്യൂറല്‍ നെറ്റ്വര്‍ക്ക് സൃഷ്ടിക്കാന്‍ ആ ന്യൂറോണുകളെ സജീവമാക്കണം.

ഹിപ്പോകാമ്പസില്‍ ഹ്രസ്വവും ദീര്‍ഘകാലവുമായ ഓര്‍മ്മകള്‍ രൂപം കൊള്ളുന്നു. മസ്തിഷ്‌കത്തിന്റെ മറ്റ് ഭാഗങ്ങള്‍ വികാരങ്ങളും മറ്റ് സെന്‍സറി വിശദാംശങ്ങളും പോലെയുള്ള മെമ്മറിയുടെ വ്യത്യസ്ത വശങ്ങള്‍ സംഭരിക്കുന്നു, എലികളില്‍ ഇത് പരീക്ഷിച്ചിട്ടുണ്ട്. ഏകദേശം വിജയവുമായിരുന്നു. എന്നാല്‍ മനുഷ്യന്റെ ഓര്‍മ്മകള്‍ സങ്കീര്‍ണ്ണമാകാം, പ്രത്യേകിച്ച് ലൊക്കേഷനുകളുമായോ ബന്ധങ്ങളുമായോ കഴിവുകളുമായോ ബന്ധപ്പെട്ടിരിക്കാവുന്ന ദീര്‍ഘകാല ഓര്‍മ്മകളാവാം ഇത്. ഒരു മരിച്ച വ്യക്തിയുടെ ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്, കാരണം ഒരു മെമ്മറിയുടെ വ്യതിരിക്തമായ ഭാഗങ്ങള്‍ തലച്ചോറിലുടനീളം ചിതറിക്കിടക്കുന്നു അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല മറ്റൊരു കടമ്പ ഈ ഓര്‍മ്മകള്‍ പൂര്‍ണ്ണമല്ല എന്നതാണ്. ഉദാഹരണത്തിന്, ആരെങ്കിലും അവരുടെ അഞ്ചാം ജന്മദിന പാര്‍ട്ടിയില്‍ ചോക്ലേറ്റ് കേക്ക് കഴിച്ചതും ടാഗ് കളിച്ചതും ഓര്‍മ്മിച്ചേക്കാം. എന്നാല്‍ ഏത് സുഹൃത്തുക്കളാണ് പങ്കെടുത്തതെന്നോ മഴ പെയ്തിരുന്നോ തുടങ്ങിയ മറ്റ് വിശദാംശങ്ങള്‍ അവര്‍ ഓര്‍ക്കുന്നില്ല. എന്നിരുന്നാലും, ആ അനുഭവത്തിന്റെ മൊത്തത്തിലുള്ള ഓര്‍മ്മ തലച്ചോര്‍ നിലനിര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇവയെ പൂര്‍ണ്ണമായി തിരിച്ചെടുക്കാനുള്ള കഴിവ് നിലവില്‍ ശാസ്ത്രത്തിനില്ല ഒരാളുടെ ഓര്‍മ്മകള്‍ ആ വ്യക്തിക്കൊപ്പം മരിക്കുകയെന്നതേ സാധ്യമാകൂ അദ്ദേഹം വെളിപ്പെടുത്തി.

CONTENT HIGHLIGHT: brain and memory