India

കടലിൽ 133 അടി ഉയരത്തിൽ ഗ്ലാസ് ബ്രിഡ്ജ്, ടൂറിസം കേന്ദ്രമാകാൻ കന്യാകുമാരിയിലെ ചില്ലുപാലം | Kanyakumari glass bridge

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്നതാണ് രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം

ചെന്നൈ: രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം പൂർത്തിയായതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി കന്യാകുമാരി. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിക്കുന്നതാണ് രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം. 77 മീറ്റർ ദൂരമുള്ള പാലത്തിന് 10 മീറ്റർ വീതിയും 133 അടി ഉയരവുമാണുള്ളത്. 37 കോടി രൂപ ചെലവഴിച്ച് നിർമിച്ച കണ്ണാടിപ്പാലം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയതതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു.

 

content highlight : kanyakumari-vivekananda-rock-memorial-and-thiruvalluvar-statue-connecting-glass-bridge