തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്നു സ്വീകരിക്കും. നാളെ രാവിലെ 10.30നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. നിയുക്ത ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ബിഹാറിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ടാകും ഗവർണറുടെ ചുമതല നിർവഹിക്കുകയെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.