ശബരിമല: പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനത്തിന്റെ പുണ്യം നേടി സന്നിധാനത്തേക്കു തീർഥാടക പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ എത്തി. ചൊവ്വാഴ്ച 14 മണിക്കൂർ കാത്തുനിന്നാണു തീർഥാടകർ പടികയറിയത്. മകരവിളക്കിനു നട തുറന്നശേഷം ക്യൂ നിന്നു തീർഥാടകർ തളരുകയാണ്. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുന്നതു വരെ 87,341 തീർഥാടകരാണു ദർശനം നടത്തിയത്. മണ്ഡലകാല തീർഥാടനത്തിന്റെ അവസാന ഒരാഴ്ച 90,000ന് മുകളിൽ തീർഥാടകരാണു ദിവസവും എത്തിയത്. ഇത്രയും നീണ്ട കാത്തുനിൽപ് ഈ ദിവസങ്ങളിൽ ഉണ്ടായിട്ടില്ല. പുതിയ പൊലീസ് സംഘം എത്തിയ ശേഷം പതിനെട്ടാംപടി കയറ്റി വിടുന്നതിന്റെ വേഗം കുറഞ്ഞിട്ടുണ്ട്.