Food

ക്യാരറ്റ് മഞ്ചൂരിയൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ് | Carrot Manchurian

ക്യാരറ്റ് വെച്ച് മഞ്ചൂരിയൻ തയ്യാറാക്കിയിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. ഇത് സ്‌നാക്‌സായും സ്റ്റാര്‍ട്ടറായും കഴിയ്ക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ക്യാരറ്റ്-250 ഗ്രാം
  • സവാള-1
  • ക്യാപ്‌സിക്കം-പകുതി
  • വെളുത്തുള്ളി-4
  • ഇഞ്ചി-ഒരു ക്ഷ്ണം
  • പച്ചമുളക്-3
  • തക്കാളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
  • ചില്ലി സോസ്-അര ടേബിള്‍ സ്പൂണ്‍
  • സോയാ സോസ്-അര ടേബിള്‍ സ്പൂണ്‍
  • കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിന്
  • മല്ലിയില- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്
  • മാവുണ്ടാക്കാന്‍
  • മൈദ-അര കപ്പ്
  • കോണ്‍ഫ്‌ളോര്‍-3 ടീസ്പൂണ്‍
  • മുളകുപൊടി-അര ടീസ്പൂണ്‍
  • കുരുമുളകുപൊടി-അര ടീസ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാവുണ്ടാക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഒരുമിച്ചു കലര്‍ത്തി പാകത്തിനു വെള്ളമൊഴിച്ച് കുഴമ്പുപരുവത്തിലാക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നുറുങ്ങനെ അരിയുക. ക്യാരറ്റ് അധികം കട്ടിയില്ലാതെ വട്ടത്തില്‍ ചെറുകഷ്ണങ്ങളാക്കി മുറിയ്ക്കണം. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ക്യാരറ്റ് കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. മറ്റൊരു പാനില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എ്ന്നിവ ചേര്‍ത്ത് മൂപ്പാവുന്നതുവരെ ഇളക്കുക. പിന്നീട് ക്യാപ്‌സിക്കം ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് തക്കാളി പേസ്റ്റ്, സോസുകള്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. കോണ്‍ഫ്‌ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി ഇതിലേക്കൊഴിയ്ക്കണം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് ഇളക്കാം. സോസ് നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. മല്ലിയിലയും സവാള അരിഞ്ഞതും ചേര്‍ത്ത് അലങ്കരിയ്ക്കാം.