കരകുളത്തെ പിഎ അസീസ് എഞ്ചിനീയറിംഗ് കോളേജിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അബ്ദുൾ അസീസിന്റെ മൊബൈൽ ഫോണിലെ ഗാലറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് കുറിപ്പിൽ പറയുന്നത്.
ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മൊബൈൽ ഫോണിൽ നിന്ന് മറ്റ് ദൃശ്യങ്ങൾ ഒന്നും കണ്ടെടുക്കാനായില്ല. ഒരാഴ്ചക്കകം ഡിഎൻഎ ഫലമെത്തുമെന്നും കൂടുതൽ വ്യക്തതക്കായി ഡിഎൻഎ ഫലം കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മൃതദേഹത്തിനടുത്തായി ഇയാളുടെ മൊബൈൽ ഫോൺ കണ്ടെടുത്തതോടെയാണ് മൃതദേഹം കോളജ് ഉടമ മുഹമ്മദിന്റേതാണെന്ന് സംശയം വന്നത്.