Food

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ മീൻ കട്ലറ്റ് | Fish cutlet

എളുപ്പത്തിൽ രുചികരമായ ഒരു മീൻ കട്ലറ്റ് തയ്യാറാക്കിയാലോ? വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മീന്‍ (വലുത്)-250 ഗ്രാം
  • ബ്രഡ് പൊടി‌-250 ഗ്രാം
  • ബ്രഡ്- 2 സ്ലൈസ്
  • സാവാള-2 എണ്ണം
  • പച്ചമുളക്-2 എണ്ണം
  • മുട്ട-1 എണ്ണം
  • ഉപ്പ്-പാകത്തിന്
  • ഇഞ്ചി-ചെറിയ കഷണം

തയ്യാറാക്കുന്ന വിധം

പച്ചമുളക്, ഉള്ളി, ഇഞ്ചി എന്നിവ കൊത്തിയരിഞ്ഞ് എണ്ണയില്‍ നല്ലവണ്ണം വഴറ്റി എടുക്കണം. മീന്‍ ഉപ്പുവെള്ളത്തില്‍ വേവിച്ച് എടുക്കുക. പിന്നീട് മീനിന്‍റെ തൊലിയും മുള്ളും കളഞ്ഞ് വളരെ ചെറുതായി നുറുക്കിയെടുക്കണം. ഇത് വഴറ്റിയെടുത്ത ചേരുവകളുമായി യോജിപ്പിക്കുക. ഇതിലേക്ക് ബ്രഡ് സ്ലൈസുകള്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് നന്നായി യോജിപ്പിക്കണം. ഇനി ഈ മിശ്രിതം കട്‌ലറ്റിന്‍റെ ആകൃതിയില്‍ ഉരുട്ടി എടുക്കണം. ഇനി ഓരോന്നായി അടിച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കാം.