ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ ഇപ്പോഴും ആരാധകരുടെ മനസിൽ ആദ്യം വരുന്ന ചിത്രം സച്ചിൻ ടെൻഡുൽക്കർ എന്ന കളിക്കാരന്റേതാകും. വിരമിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഇന്നും മാസ്റ്റർ ബ്ലാസ്റ്ററിന്റെ കളിയും ഷോട്ടുകളും ഓരോ ഇന്ത്യക്കാരന്റേയും മനസിൽ മായാതെ കിടപ്പുണ്ട്. 1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2013-ലാണ് ഇന്ത്യൻ കുപ്പായം അഴിച്ചുവെക്കുന്നത്. ഏകദേശം 1300 കോടിക്ക് അടുത്താണ് സച്ചിന്റെ ആസ്തി. ക്രിക്കറ്റില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് പുറമെ പരസ്യങ്ങളിലൂടേയും സച്ചിന്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാഹനപ്രേമം എല്ലാവർക്കും അറിയുന്ന കാര്യമാണ്. ക്രിക്കറ്റ് കഴിഞ്ഞാൽ പിന്നെ വാഹനങ്ങളോടെ ഏറെ കമ്പമുള്ള താരത്തിന്റെ പക്കൽ ഇതിനോടകം തന്നെ ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുണ്ട്. ബിഎംഡബ്ല്യു ബ്രാന്‍ഡിന്റെ വലിയ ആരാധകനായ സച്ചിന്‍ ബിഎംഡബ്ല്യുവന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്.
ബിഎംഡബ്ല്യു മാത്രമല്ല അദ്ദേഹത്തിന്റെ ഗാരേജില്‍ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള വിലകൂടിയതും ആകര്‍ഷകവുമായ കാറുകള്‍ ഉണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടുത്തിടെ വാങ്ങിയത് അത്തരത്തിലുള്ള വാഹനമാണ്. അഞ്ച് കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവര്‍ എസ്വി ലക്ഷ്വറി എസ്യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്റെ ഗാരേജിലെ ആദ്യത്തെ റേഞ്ച് റോവറും ആണ് ഇത്.
കാര്‍സ് ഫോര്‍ യു യൂട്യൂബ് ചാനലില്‍ സച്ചിന്‍ ഈ കാറില്‍ എത്തുന്ന വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഭാര്യ അഞ്ജലിയും വിമാനത്താവളത്തില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്തേക്ക് നടക്കുന്നതും പിന്നീട് അഞ്ജലി റേഞ്ച് റോവറിന്റെ കോ-പാസഞ്ചര്‍ സീറ്റില്‍ കയറുന്നതും ഉണ്ട്.
അതിന് ശേഷം സച്ചിന്‍ ലഗേജ് വെച്ച് ഡ്രൈവിംഗ് സീറ്റിലെത്തി കാറോടിച്ച് പോകുന്നതാണ് ഉള്ളത്. റേഞ്ച് റോവര്‍ SV PHEV പതിപ്പാണ് സച്ചിന്‍ സ്വന്തമാക്കിയിരിക്കുന്നത്. പൊതുവെ പലരും റേഞ്ച് റോവറിന്റെ കറുപ്പ്, വെളുപ്പ് അല്ലെങ്കില്‍ എമറാള്‍ഡ് ഗ്രീന്‍ ഷേഡുകള്‍ ആണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ സച്ചിന്‍ തിരഞ്ഞെടുത്തത് സെഡോണ റെഡ് ഷേഡിലുള്ള കാറാണ്. ഇന്റീരിയര്‍ സച്ചിന്റെ ഇഷ്ട പ്രകാരമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇതിന് അദ്ദേഹത്തിന് കൂടുതല്‍ തുക ചെലവ് വന്നിട്ടുണ്ടാകും. പുതിയ തലമുറ റേഞ്ച് റോവര്‍ പുറത്തിറക്കിയതോടെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ജര്‍മ്മനിയില്‍ നിന്ന് ബ്രിട്ടീഷ് ബ്രാന്‍ഡിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ആഡംബര ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയുള്ള പ്രീമിയം ലുക്കിംഗ് എസ്യുവിയാണിത്. ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ റേഞ്ച് റോവര്‍ എസ്യുവികള്‍ വളരെ ജനപ്രിയമാണ്.
രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, സുസ്മിത സെന്‍, കങ്കണ റണാവത്ത്, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ശില്‍പ ഷെട്ടി തുടങ്ങിയ അഭിനേതാക്കളെല്ലാം ഈ ആഡംബര എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്. റേഞ്ച് റോവര്‍ കൂടാതെ, ബിഎംഡബ്ല്യു എം 340ഐ, ബിഎംഡബ്ല്യു 7സീരീസ്, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എക്‌സ്5 എം, ലംബോര്‍ഗിനി ഉറുസ് എസ് തുടങ്ങി നിരവധി കാറുകളും സച്ചിന് സ്വന്തമാണ്.
CONTENT HIGHLIGHT: sachin tendulkar buys his first range rover