അല്പം വ്യത്യസ്തമായി ഒരു ഡ്രിങ്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഓറഞ്ച് തോല് കളഞ്ഞ് കുരുഇല്ലാതെ അല്ലികള്‍ മാത്രം എടുത്തത്- 200 ഗ്രാം
- കസ് കസ് കുതിര്‍ത്തത്- ഒരു സ്പൂണ്‍
- ഐസ്ക്രീം- 2 സ്ക്കൂപ്പ്
- നാരങ്ങാനീര്- 10 മില്ലി
- പഞ്ചസാര- 75 ഗ്രാം
- ഐസ് ക്യൂബ്- 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഓറഞ്ചും പഞ്ചസാരയും ജ്യൂസാക്കാം. ഒരു ക്ലാസിലേക്ക് മാറ്റി അതിലേക്ക് ഐസ്ക്യൂബ് ഇട്ട്, കസ് കസ്,ഐസ്ക്രീം, നാരങ്ങാനീര് എന്നിവ ചേര്‍ക്കാം. സൂപ്പര്‍ ചില് ജ്യൂസ് ഐസ്ക്രീം തയ്യാര്‍