ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിനേയും എം.വി.ഗോവിന്ദന് ന്യായീകരിച്ചു. നേതാക്കള്‍ പോയത് മര്യാദയുടെ ഭാഗമെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോ എന്നായിരുന്നു ചോദ്യം. പാര്‍ട്ടി തള്ളിപ്പറഞ്ഞവരുടെ പരിപാടികളിലും നേതാക്കള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.