ചായക്കൊപ്പം കഴിക്കാൻ ഒരു മലബാർ സ്പെഷ്യൽ സ്നാക്ക് ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഉന്നക്കായ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഏത്തക്ക പുഴുങ്ങുക. അതെടുത്തു തൊലി കളഞ്ഞു അതിനുള്ളിലെ കുരു കളഞ്ഞെടുക്കുക. അതിനു ശേഷം ചപ്പാത്തി മാവു പോലെ ഉടച്ചെടുക്കുക. പാനിൽ എണ്ണ ചൂടാക്കുക അതിൽ അണ്ടിപരിപ്പും കിസ്മിസും ഇടുക. ശേഷം ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേർത്തതിന് ശേഷം ഏലക്ക പൊടിയും പഞ്ചസാരയും ചേർക്കുക. നന്നായി വഴറ്റുക. ബ്രൗൺ കളർ ആകുന്നതിനു മുമ്പായി തീ ഓഫ് ചെയ്യുക.
പിന്നീട് ചപ്പാത്തി മാവ് പോലെ കുഴച്ചു വെച്ചിരിക്കുന്ന ഏത്തക്ക ഉണ്ടയാക്കി അത് ചെറുതായിട്ട് പരത്തുക. അതിനുള്ളിൽ തേങ്ങ കൊണ്ടുണ്ടാക്കി വെച്ചിരിക്കുന്ന കൂട്ട് ചേർക്കുക. ശേഷം ചിത്രത്തിൽ കാണുന്ന പോലുള്ള ഷെയ്പ്പിൽ ആക്കി എടുക്കുക. ഇനി പാനിൽഎണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കാം. ഉന്നക്കായ് റെഡി.