വെറും മൂന്ന് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആയാലോ ഇന്ന്? രുചികരമായ തേങ്ങാപ്പാൽ കിണ്ണത്തപ്പത്തിന്റെ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി- 3 കപ്പ്
- പഞ്ചസാര- അര കപ്പ്
- തേങ്ങാപ്പാല്‍- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് വളരെ കുറച്ച് ജീരകം ചേര്‍ക്കുക. അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം.