Kerala

കലൂർ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. കൊച്ചി നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് വിഭാഗങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും.

പരിപാടി സംഘടിപ്പിച്ച സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മേയര്‍ വ്യക്തമാക്കി.

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് എംഎല്‍എ വീണത്. തലക്കും ശ്വാസകോശത്തിലും പരുക്കേറ്റ ഉമാ തോമസ് രണ്ട് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയാണ്.