അമിതവണ്ണം എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് പല കാരണങ്ങൾ കൊണ്ട് അമിതവണ്ണം വരുന്നത്. കോര്‍ട്ടിസോള്‍ പോലെയുള്ള മരുന്നുകളുടെ ഉപയോഗം മൂലമുള്ള പാര്‍ശ്വഫലമായി പൊണ്ണത്തടിവരാം, ജീവിതശൈലികള്‍ മൂലം, അനാരോഗ്യകരമായ ഭക്ഷണ ശൈലികള്‍, വ്യായാമ കുറവ് തുടങ്ങിയ നിരവധി കാരണങ്ങളാണ് പൊണ്ണത്തടിക്ക് പിന്നിലുള്ളത്.
മെലിഞ്ഞിരിക്കാൻ ആണ് ആളുകൾ കൂടുതലും ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ അമിതവണ്ണം കുറയ്ക്കാൻ പല ശാസ്ത്രക്രിയകൾ നടത്തുന്നവരും ഉണ്ട്. എന്നാൽ ഇത് അത്ര സേഫ് ആയ ഒരു കാര്യമല്ല. അതുകൊണ്ടുതന്നെ ഇപ്പോഴിതാ അമിതവണ്ണം തടയാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. ചണവിത്തില്‍ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് (MCT) എന്നിവ ചേര്‍ത്തുണ്ടാക്കിയ മരുന്നാണ് ബ്രിട്ടീഷ് ഗവേഷകര്‍ വികസിപ്പിച്ചത്.
അധികമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വയര്‍ നിറഞ്ഞതായി തോന്നാന്‍ പ്രേരിപ്പിക്കുന്ന ജിഎല്‍പി-1 (GLP-1), പെപ്റ്റൈഡ് വൈ വൈ ( Peptid-e YY) എന്നീ ഹോര്‍മോണുകളുടെ ഉത്പാദനം നടക്കുന്നത് കുടലില്‍ വെച്ചാണ്. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിച്ചാല്‍ ഈ ഹോര്‍മോണ്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടും. അതിനാല്‍ ഏറെനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. ഗവേഷകര്‍ വികസിപ്പിച്ച മരുന്ന് ഈ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് ശരീരത്തെ പ്രേരിപ്പിക്കുകയും അതുവഴി അധികമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അങ്ങനെ അമിതവണ്ണം ഉണ്ടാകുന്നത് തടയുകയും ശരീരം മെലിയാന്‍ തുടങ്ങുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ലണ്ടനിലെ ക്വീന്‍സ് മേരി യൂണിവേഴ്സിറ്റിയിലെ ഡോ. മധുഷ പെരിസ്, ഡോ. റുബിന അക്തര്‍ എന്നിവരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ‘എല്‍സെല്ല’ ( Elcella )എന്നാണ് മരുന്നിന് നല്‍കിയിരിക്കുന്ന പേര്. ഈ വര്‍ഷം മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മരുന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്.
പലരാജ്യങ്ങളിലും അമിതവണ്ണം തടയാനും വണ്ണം കുറയ്ക്കാനുമായി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ഒസെംപിക് ( Ozempic )എന്ന മരുന്ന് ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം വെഗോവ് (Wegov), മൗഞ്ജാരോ(Mounj-aro ) തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ ചെലവേറിയ ഈ മരുന്നുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലവില്‍ ശരീരത്തില്‍ കുത്തിവെയ്ക്കുകയാണ് ചെയ്യുക. ഇന്‍സുലിന്‍ പെന്‍ പോലെ ഇതിനായി പ്രത്യേകം തയ്യാറിക്കിയ നീഡിലും സിറിഞ്ചും നല്കുന്ന കമ്പനികളുമുണ്ട്. ആളുകള്‍ക്ക് സ്വയം മരുന്ന് പ്രയോഗിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ‘എല്‍സെല്ല’ ഗുളിക രൂപത്തിലാണുള്ളത്. അതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. മാത്രമല്ല അമിതവണ്ണത്തിനുള്ള മറ്റ് മരുന്നുകളേക്കാള്‍ വളരെ വിലകുറവാണെന്നതും പ്രകൃതിദത്തമായതാണെന്നുമുള്ള സവിശേഷതയുമുണ്ട്.
ചണവിത്തിന്റെ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫ ലിനോലെനിക് ആസിഡ് ( alpha-linolenic acid) അമിതവണ്ണമുള്ളവരില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് 2022ല്‍ തന്നെ കണ്ടെത്തിയിരുന്നു. മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡിനും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന സവിശേഷതകളുണ്ട്. വയര്‍ നിറഞ്ഞതായി തോന്നിക്കന്ന ഹോര്‍മോണുകളുടെ ഉത്പാദനം ഇത് ത്വരിതപ്പെടുത്തുന്നുവെന്ന് 2013ലെ പഠനത്തില്‍ വെളിപ്പെട്ടിരുന്നു.
അതിനാല്‍ ഇവയെ കൃത്യമായ അളവില്‍ യോജിപ്പിച്ചാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ വിശദമായ പഠനത്തിന് ശേഷമെ മരുന്നിന്റെ ഗുണങ്ങള്‍ എത്രത്തോളമുണ്ടെന്ന് കണ്ടെത്താനാകു. നിലവില്‍ ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകള്‍ 20 ശതമാനം വരെ കൊഴുപ്പ് ശരീരത്തില്‍ നിന്ന് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്ക് ഓക്കാനം, ഛര്‍ദ്ദി, ദഹന പ്രശ്നങ്ങള്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയ നിരവധി പാര്‍ശ്വഫലങ്ങളുമുണ്ട്. മാത്രമല്ല മരുന്നിന്റെ ഉപയോഗം നിര്‍ത്തിയാല്‍ വീണ്ടും ശരീരം ഭാരംകൂടാന് തുടങ്ങുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങളൊന്നും തങ്ങളുടെ മരുന്നിനില്ലെന്നാണ് ഗവേഷകരുടെ വാദം.
CONTENT HIGHLIGHT: elcella natural weight loss pill