ഭക്ഷണങ്ങളിൽ എരിവിനായി ചേര്‍ക്കുന്നത് വറ്റല്‍മുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകള്‍ ലഭ്യമാണ്. രുചികൊണ്ട് വേറിട്ട് നിൽക്കുന്ന അച്ചാറുകൾ അളവില്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത് വലിയ രീതിയിൽ ദോഷം ചെയ്യും. അച്ചാറുകള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നു എന്നത് കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോൾ, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ പച്ചമുളകു കൊണ്ടുള്ള അച്ചാറുകള്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേര്‍ത്തുള്ള അച്ചാറുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്.
എരിവിന്റെ ഉപയോഗത്തിൽ കൂടുതൽ കരുതിയിരിക്കേണ്ടത് ഗർഭിണികളാണ്. ഗര്‍ഭകാലം സമീകൃതാഹാരം നിര്‍ബന്ധമാണ്. അത് കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും എല്ലാം വളരെയധികം സഹായിക്കുന്നു. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഉപ്പും എരിവും മറ്റും കൂടുന്നത് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. ഗർഭകാലത്ത് ഒരു സാധാരണ ചോദ്യം മസാല ഭക്ഷണങ്ങളുടെ സുരക്ഷയെക്കുറിച്ചാണ്. എരിവ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ ഭക്ഷണക്രമം ക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടങ്ങളിലാണ് പ്രധാനമായും എരിവിന്റെ ഉപയോഗം പ്രതികൂലമാകുന്നത്. എരിവുള്ള ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. വളരുന്ന കുഞ്ഞ് ആമാശയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അന്നനാളത്തിലേക്ക് ആസിഡ് തള്ളുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിന്, ഗര്‍ഭിണികള്‍ ഭക്ഷണം ഇടക്കിടെ അല്‍പ്പാല്‍മായി കഴിക്കാനും ഭക്ഷണം കഴിച്ചതിനുശേഷം കിടക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. എരിവുള്ള ഭക്ഷണങ്ങള്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. കുഞ്ഞ് അമ്‌നിയോട്ടിക് ദ്രാവകത്താല്‍ സംരക്ഷിക്കപ്പെടുകയും പ്ലാസന്റയിലൂടെ പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഗര്‍ഭകാലത്തെ വൈവിധ്യമാര്‍ന്ന ഭക്ഷണക്രമം പിന്നീടുള്ള ജീവിതത്തില്‍ കുട്ടിയുടെ രുചി മുന്‍ഗണനകളെ സ്വാധീനിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ രുചിയും ഗുണവും എല്ലാം ഈ സമയം വളരെയധികം ശ്രദ്ധിക്കണം.
നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂര്‍വം എരിവ് പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റല്‍മുളക് പൂര്‍ണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. വറ്റല്‍മുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാന്‍ സാധിക്കും.