തലസ്ഥാന നഗരം സാക്ഷ്യം വഹിക്കുന്ന പ്രഥമ റാഗ്ബാഗ് പെര്‍ഫോമിങ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഗൃഹാതുരത്വമൂറും തനത് പാരമ്പര്യ രുചികളുമായി ഒരു കൂട്ടം വനിത സംരംഭകര്‍ എത്തുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി പ്രസിദ്ധപാചക വിദഗ്ദ്ധയും ഭക്ഷണ ക്യൂറേറ്ററുമായ അനുമിത്ര ഘോഷ് ദസ്തിദാര്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേള ഉണ്ടാകും. ശ്രീലങ്കന്‍ തമിഴ് , നാഗാലാന്‍ഡ് , ബംഗ്ലാദേശ് , നിസ്സാമുദിന്‍ എന്നിവിടങ്ങളിലെ തനത് രുചികള്‍ സവിശേഷമായി അവതരിപ്പിക്കയാണ് മേളയില്‍ പാരമ്പര്യ ദാന്യങ്ങള്‍ , തനതു പച്ച കറികളും പ്രകൃതിദത്തമായ എണ്ണകളും മാത്രമുപയോഗിച്ചു ”Edible Archives ‘ എന്ന റെസ്റ്റോറന്റ് സ്ഥാപക കൂടിയായ അനുമിത്ര നിരവധി അന്താരാഷ്ട്ര മേളകളില്‍ ഭക്ഷ്യ ക്യൂറേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് .ഗോവയില്‍ സ്ഥാപിച്ചിട്ടുള്ള അവരുടെ റെസ്റ്റോറന്റിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട് . പാരമ്പര്യ ഭക്ഷണത്തിന്റെ സുസ്ഥിരതയിലേക്ക്
ശ്രീലങ്കയില്‍ വേരുകളുള്ള മധുരൈയില്‍ താമസമാക്കിയ പ്രിയ ബാല , പദ്മിനി ശിവരാജു എന്നിവരാണ് ശ്രീലങ്കന്‍ തമിഴ് വിഭവങ്ങളുമായി റാഗ്ബാഗ് മേളയില്‍ എത്തുന്നത്. 2020 ല്‍ ഗുവാഹത്തി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുകയും കോവിഡ് കാലത്തു വീട്ടിലിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാഗാലാണ്ടുകാരിയായ യീംഷെന്‍ നാരോ ജാമിര്‍ തന്റെ പാരമ്പര്യ ഭക്ഷണങ്ങളുടെ പാചകത്തിലേക്ക് എത്തുന്നത് . തുടര്‍ന്ന് ജാരോ നാഗാലാന്‍ഡിലെ ദിമാപൂരില്‍ melting pot എന്ന റെസ്റ്റോറന്റ് തുടങ്ങുകയും വിവിധ രാജ്യങ്ങളുടെ വിഭവങ്ങള്‍ അവതരിപ്പിക്കകയും ചെയ്തു . റാഗ്ബാഗ് മേളയില്‍ എത്തുന്നതും ഈ സവിശേഷതകള്‍ കൊണ്ടാണ്.
ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിലെ പാചക സംസ്‌കാരങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയ സമ്രാന്‍ ഹുദാ ,റാഗ്ബാഗ് മേളയില്‍ വ്യത്യസ്തമായ സാന്നിധ്യമാണ്. ഈ രാജ്യങ്ങളിലെ പാചക വൈവിധ്യങ്ങളെ കുറിച്ച് നിരന്തരം അന്വേഷിക്കുകയും പരിപോഷിച്ചു നിലനിര്‍ത്തുകയും ചെയ്യാന്‍ അവര്‍ ദസ്തര്‍ഖാന്‍ എന്ന ക്ളൗഡ് കിച്ചന്‍ നടത്തുന്നു. എഴുന്നൂറു വര്‍ഷം പാരമ്പര്യമുള്ള ഹസ്രത് നിസ്സാമുദ്ധിന്റെ പിന്മുറക്കാരായ ഒരു സ്ത്രീ കൂട്ടായ്മ അവരുടെ പാചക രീതികളുടെ പഴമയില്‍ അഭിമാനം കൊള്ളുക മാത്രമല്ല പുതിയ തലമുറയ്ക്ക് അവ പരിചയ പെടുത്താന്‍ അവര്‍ ആവേശഭരിതരാണ് . 2012ല്‍ സ്ഥാപിതമായ സായിക് ഇ നിസമുദ്ധിന്‍ (zaik e nizamuddin ) എന്ന സ്ഥാപനം വഴി അന്യം നിന്ന് പോവാതെ വേറെ എങ്ങും ലഭ്യമല്ലാത്ത രുചികള്‍ പരിചയപെടുത്താന്‍ മേളയില്‍ എത്തുമ്പോള്‍ ഡല്‍ഹിയില്‍ എത്തുന്ന ഭക്ഷണപ്രേമികളുടെ സൗഭാഗ്യം തലസ്ഥാന നഗരിക്കും ലഭിക്കുകയാണ്. കേരള ആര്‍ട്‌സ് ആന്‍ഡ് ക്രഫ്‌റ്‌സ് വില്ലേജില്‍ 2025 ജനുവരി 14 മുതല്‍ 19 വരെ അരങ്ങേറുന്ന റാഗ്ബാഗ് ഇന്റര്‍നാഷണല്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ അപൂര്‍വ്വ ഭക്ഷ്യ സാംസ്‌കാരിക മേള നടക്കുന്നത് . ടിക്കറ്റ് bookmyshow വഴി ലഭ്യമാണ്.