Movie News

‘നാരായണീന്റെ മൂന്നാണ്‍മക്കള്‍’ ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി – narayaninte munnanmakkal movie song out

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്‍മക്കള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീ അറിയാതൊരു നാള്‍’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ സുചിത് സുരേശനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 16-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.

ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. നിര്‍മ്മാണം: ജോബി ജോര്‍ജ്ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍.

STORY HIGHLIGHT: narayaninte munnanmakkal movie song out

Latest News