ഭരത്പൂര്‍ ഇന്ത്യയിലെ പുകള്‍പെറ്റ വിനോദ സഞ്ചാര കേന്ദ്രമാണ്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജസ്ഥാനിലേക്കുള്ള ‘കിഴക്കന്‍ കവാടം’ എന്നും അറിയപ്പെടുന്നു. 1733ല്‍ മഹാരാജ സൂരജ് മല്‍ ആണ് ഈ പ്രാചീന നഗരി സ്ഥാപിച്ചത്. ഹൈന്ദവ ദേവനായ ശ്രീ രാമന്റെ സഹോദരന്‍,ഭരതനില്‍ നിന്നുമാണ് നഗരിക്ക് ഈ പേര് ലഭിച്ചത്. രാമന്റെ മറ്റൊരു സഹോദരനായ ലക്ഷ്മണനെയും ഭരത്പൂരിന്റെ കുലദൈവമെന്ന നിലയില്‍ ജനങ്ങള്‍ ആരാധിക്കുന്നു.’ലോഹാ ഘര്‍’ എന്ന അപര നാമത്തിലും അറിയപ്പെടുന്ന ഭരത്പൂര്‍,വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ ജയ്പൂര്‍, ജയ്‌സാല്‍മര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഇടനാഴി കൂടിയാണ്. ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുമായും ധോല്‍പൂര്‍, കരൌലി, ജയ്പൂര്‍, അല്‍വാര്‍ എന്നീ നഗരങ്ങളുമായും അതിരിടുന്നു.
പക്ഷികള്‍ക്കായൊരു സങ്കേതം പക്ഷിനിരീക്ഷകന്റെ പറുദീസയായ ഭരത്പൂര്‍ നാഷണല്‍ പാര്‍ക്ക് ലോകപ്രസിദ്ധമാണ്. ഏകദേശം 375 ഓളം പക്ഷി വൈവിധ്യമുള്ള ഈ പാര്‍ക്ക് പ്രകൃത്യാലുള്ള സങ്കേതമാണ്. ശൈത്യകാലവും മഴക്കാലവുമാണ് ഈ പാര്‍ക്ക് സന്ദര്‍ശിക്കുവാന്‍ ഏറ്റവും ഉത്തമം. ദേശാടന പക്ഷികളായ നീര്‍കോഴികള്‍ക്കൊപ്പം ബാര്‍ ഹെഡ്ഡഡ്,ഗ്രെ ലെഗ് ഗീസുകളും കാണപ്പെടുന്നു.ഇവയ്ക്ക് പുറമെ അന്യാദൃശങ്ങളായ പിന്‍ ടൈല്‍ഡ്, കോമണ്‍ ടീല്‍സ്, റൂഡി ഷെല്‍ ഡക്ക്, മലാഡ്‌സ്, വിഡ്ജിയൊന്‍സ്, ഷവലേഴ്‌സ്, കോമണ്‍ ഷെല്‍ ഡക്ക്, റെഡ് ക്രസ്‌റ്റെഡ് പൊക്കാഡ്, ഗാട് വാള്‍സ് എന്നീവകഭേദങ്ങളും ഈ വന്യ ഭൂമിയില്‍ സുലഭമായി കാണപ്പെടുന്നു.ഭരത്പൂരിലെ സ്മാരകങ്ങളില്‍ല്‍ കാണപ്പെടുന്ന കൊത്തുപണികളില്‍ രജപുത്രരുടെയും മുഗളരുടെയും ആംഗലേയരുടെയും ഒരു സമ്മിശ്ര സ്വാധീന ശൈലി ദര്‍ശിക്കാം.
ലോഹാ ഘര്‍ രാജസ്ഥാനിലെ പ്രശസ്തമായ ദുര്‍ഗങ്ങളിലൊന്നാണ്. ഡീഗ് ഫോര്‍ട്ട്, ഭരത്പൂര്‍ പാലസ്, ഗോപാല്‍ ഭവന്‍ എന്നീ കോട്ട കൊത്തളങ്ങള്‍ക്കൊപ്പം ഗവണ്മെന്റ്മ്യൂസിയവും ഈ നഗരത്തില്‍ സഞ്ചാരികള്‍ക്ക് കാണാം. ഇവയ്ക്ക് പുറമെ ‘ബന്‍കെ ബിഹാരി’ ക്ഷേത്രം, ഗംഗാ ക്ഷേത്രം, ലക്ഷ്മണ്‍ ക്ഷേത്രം എന്നിവ ഭക്തിനിര്‍ഭരതയുടെ ഉദാത്ത നിദര്‍ശനങ്ങളാണ്.വ്യോമ, റെയില്‍, റോഡുകള്‍ വഴി അനായാസം ഇവിടെ എത്തിച്ചേരാം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി, ബസ്സുകള്‍ മുഖേന യാത്രികര്‍ക്ക് ഈ നഗരത്തില്‍ വന്നെത്താം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ, ബംഗളുരു, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ വിമാനത്താവള ത്തിലേയ്ക്ക് ദൈനംദിന സര്‍വീസുകളുണ്ട്.
ജയ്പൂര്‍, മുംബൈ, അഹമദാബാദ്, ഡല്‍ഹി എന്നീ നഗരങ്ങളുമായി ബന്ധിച്ച് ഭരത്പൂരില്‍ നിന്നും റെയില്‍വേ സര്‍വീസുകളുമുണ്ട്. സ്‌റ്റേഷനില്‍ നിന്ന് ഭരത്പൂരിലേക്ക് ടാക്‌സികളും ബസ്സുകളും ലഭ്യമാണ്. ആഗ്ര, ന്യൂ ഡല്‍ഹി, ഫത്തേപൂര്‍ സിക്രി, ജയ്പൂര്‍, അല്‍വാര്‍ എന്നീ നഗരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഥാര്‍ മരുഭൂമിയുടെ സാമീപ്യത്താല്‍ തീക്ഷ്ണമായ കാലാവസ്ഥയാണ് ഭരത്പൂരിലേത്. മഴക്കാലവും ശൈത്യകാലവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
STORY HIGHLIGHTS: India’s most visited tourist destination bharatpur