വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ പ്രമുഖ യൂട്യൂബറായ ജോബി വയലുങ്കല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ‘മിസ്റ്റര്‍ ബംഗാളി: ദി റിയല്‍ ഹീറോ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന് ക്ലീന്‍ ‘യു’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അരിസ്റ്റോ സുരേഷ് നായകനായെത്തുന്ന ചിത്രം ജനുവരി 3 ന് തിയേറ്ററിൽ എത്തും.
മമ്മൂട്ടി ആരാധകനായ ബംഗാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം നിര്‍മ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി ഫെയിം, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
സംവിധായകന്‍ ജോബി വയലുങ്കലും ധരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: എ.കെ. ശ്രീകുമാര്‍, എഡിറ്റിങ്: ബിനോയ് ടി. വര്‍ഗീസ്, റെജിന്‍ കെ.ആര്‍, കലാസംവിധാനം: ഗാഗുല്‍ ഗോപാല്‍, മ്യൂസിക്: ജസീര്‍, അസിം സലിം, വി.ബി. രാജേഷ്, ഗാനരചന: ജോബി വയലുങ്കല്‍, സ്മിത സ്റ്റാന്‍ലി.
STORY HIGHLIGHT : mr bengali the real hero release date out