ജയ്പുര്‍: പത്തുദിവസം മുന്‍പ് രാജസ്ഥാനിലെ കോട്പുതലി ഗ്രാമത്തിലെ കുഴല്‍കിണറില്‍ വീണ മൂന്നുവയസുകാരി ചേതനയെ രക്ഷപ്പെടുത്തിയെങ്കിലും പിന്നാലെ മരിച്ചു. പുറത്തെടുത്ത കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും അവിടെ പരിശോധനയ്ക്കായി പ്രത്യേക കിടക്ക സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങിയതായി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ചേതന്യ റാവത്ത് പറഞ്ഞു. കലക്ടറുടെ നിര്‍ദേശാനുസരണം കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
content highlight : stuck-in-rajasthan-borewell-for-10-days-3-year-old-dies-hours-after-rescue