Entertainment

എന്റെ പങ്കാളിക്ക് ഈ ഗുണങ്ങൾ വേണം, ഇല്ലെങ്കിൽ ഞങ്ങൾ ഒത്തുപോകില്ല : വിവാഹ സങ്കല്പങ്ങൾ തുറന്നുപറഞ്ഞ് രശ്മിക മന്ദാന

തെന്നിന്ത്യൻ താരസുന്ദരിയും നാഷണൽ ക്രഷ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിയും ആണ് രശ്മിക മന്ദാന. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിമാരിൽ ഒരാൾ കൂടിയാണ് രശ്മിക. താരത്തിന്റെതായി ഇപ്പോൾ പുറത്തിറങ്ങിയ പുഷ്പ ടുവിലെ അഭിനയം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പങ്കാളിയെ കുറിച്ചുള്ള സങ്കല്പങ്ങൾ തുറന്നു പറയുകയാണ് രശ്മിക മന്ദാന.

ജീവിതത്തിലെ മോശം സമയങ്ങളിൽ ആശ്വാസം നൽകുന്ന ഇടത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രശ്മിക തന്റെ പങ്കാളിയെ കുറിച്ച് തുറന്നു പറഞ്ഞത്. ‘എന്റെ പങ്കാളി എന്ന വ്യക്തിയെ , ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എനിക്ക് എന്റെ പങ്കാളിയായി വേണം. എനിക്ക് ആ ആശ്വസിപ്പിക്കലും സുരക്ഷിതത്വവും സഹാനുഭൂതിയും ആവശ്യമാണ്. ഒരു ബന്ധത്തിലെ എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം തീര്‍ച്ചയായും ദയയുണ്ടാവുക എന്നതാണ്. മാത്രമല്ല ബഹുമാനവും ഉണ്ടായിരിക്കണം. നിങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും ആത്മാര്‍ത്ഥമായി കരുതലുള്ളവരും പരസ്പരം ഉത്തരവാദിത്തമുള്ളവരായിരിക്കുകയും ചെയ്യുമ്പോള്‍ എല്ലാം അതിനൊപ്പം കൂടിച്ചേരും. സ്നേഹം, സഹാനുഭൂതി, കരുതല്‍, നല്ല മനസ്സ്, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവ എനിക്ക് ആവശ്യമായ മറ്റ് സ്വഭാവങ്ങളാണ്. കാരണം ഇത് എനിക്ക് സ്വാഭാവികമായി ലഭിക്കണം. എനിക്ക് സമാനമായ ഗുണങ്ങളുള്ള ഒരാളോടൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ പങ്കാളിക്ക് അതിന് സമാനമായ ശൈലി ഇല്ലെങ്കില്‍, ഞങ്ങള്‍ ഒത്തുചേരില്ല’ എന്നുമാണ് രശ്മിക പറയുന്നത്.

അതേസമയം തെന്നിന്ത്യൻ സിനിമാലോകത്ത് രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിൽ പല കഥകളും ഉണ്ട്. ഈ വിഷയത്തിൽ ഇരുവരും പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. ചെന്നൈയിൽ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് ചെറിയ സൂചന നൽകിയിരുന്നു. റിലേഷിൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാർടണർ എന്ന ചോദ്യത്തിന് ‘എല്ലാവർക്കും തെരിഞ്ച വിഷയം താ’ എന്നായിരുന്നു രശ്മിക നൽകിയ മറുപടി. നിങ്ങൾക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്. വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ കണ്ടെത്താറുണ്ട്. അടുത്തിടെ വിജയ് ദേവരകൊണ്ട തന്റെ ആൽബം പാട്ടായ സാഹിബയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ താൻ സിം​ഗിൾ അല്ലെന്ന് പറഞ്ഞിരുന്നു. താൻ ഒരാളുമായി ഡേറ്റിം​ഗിലാണെന്നും എനിക്ക് 35 വയസായി തീർച്ചയായും ഒരു പങ്കാളി ഉണ്ടെന്നും നടൻ‌ വെളിപ്പെടുത്തിയിരുന്നു.