Ernakulam

കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു | passenger dies at kochi airport

റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്.

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്. 35 വയസായിരുന്നു.

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ഇറങ്ങിയശേഷം വിമാനത്താവളത്തിലെത്തിച്ചെങ്കിലും കുഴഞ്ഞു വീണു. തുടര്‍ന്ന് ഉടൻ തന്നെ ഷാവേജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

content highlight : passenger-collapses-and-dies-at-kochi-international-airport