സാങ്കേതികവിദ്യ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പല മേഖലയിൽ അത് അതിന് കരുത്ത് കാട്ടി തുടങ്ങി. പുതിയ പരീക്ഷണങ്ങളും പുതിയ വിദ്യകളും ഉപയോഗിച്ച് മനുഷ്യന്റെ പ്രവർത്തികൾ ലഘൂകരിക്കുന്നതിനുള്ള പല മാർഗങ്ങളും അത് നമുക്ക് തുറന്നു തന്നിട്ടുണ്ട്. എന്നാൽ അതിനു ചില ദോഷവശങ്ങളുമുണ്ട്. എന്ത് കാര്യത്തിനും നല്ലതും ദോഷവും ഉണ്ടല്ലോ. അതെങ്ങനെ പ്രയോഗിക്കുന്നു എന്നതിലാണ് കാര്യം. പ്രപഞ്ചത്തിന്റെ ഈ വളർച്ചയ്ക്ക് ഊർജ്ജം അത്യാവശ്യമാണ്. പ്രകൃതിദത്തമായ ഊർജത്തിന് പുറമേ മറ്റു വഴികളിൽ കൂടിയും ഊർജം നമ്മൾ നിർമ്മിച്ച് എടുക്കാറുണ്ട്. ഇതിൽ വൈദ്യുതി ഉണ്ടാക്കാനായി മനുഷ്യൻ പല വഴികളും തേടാറുണ്ട്. വെള്ളം, സോളാ, കാറ്റാടി അങ്ങനെ പലതും ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കാൻ സാധിക്കും.
ഇവയിൽ നിന്നും ഒന്നും അല്ലാതെ തന്നെ മറ്റൊരു മാർഗ്ഗത്തിലൂടെ ഇനി വൈദ്യുതി നിർമ്മിക്കാം എന്ന കണ്ടെത്തലിലാണ് ഗവേഷകർ. കണ്ണുനീരാണ് ഇവിടുത്തെ താരം. കണ്ണുനീർ, പാൽ, മ്യൂക്കസ് എന്നിവയിൽ കാണപ്പെടുന്ന ലൈസോസൈം എന്ന പ്രോട്ടീനിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് മുൻപേ കണ്ടെത്തിയതാണ്. ലൈസോ സൈം എന്ന പ്രോട്ടീനാണ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുക. മെക്കാനിക്കൽ എനർജിയെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ പദാർത്ഥങ്ങളെ അനുവദിക്കുന്ന ഡയറക്ട് പൈസോ ഇലക്ട്രിസിറ്റി എന്ന ഒരു ഇതിന് കാരണം.
‘പീസോ ഇലക്ട്രിക്’ എന്ന ഗണത്തിൽ ഉൾപ്പെട്ട പദാർഥമാണു ലൈസോസൈം. പീസോ ഇലക്ട്രിക് പദാർഥ ങ്ങളുടെ മേൽ മർദം ചെലുത്തിയാൽ ഇവയിൽ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും. വാച്ചിലും മറ്റും ഉപയോഗിക്കുന്ന ‘ക്വാർട്‌സ്’ ഇതിന് ഉദാഹരണ മാണ്. മൊബൈൽ ഫോണുകളിലും പീസോ ഇലക്ട്രിക് പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്വാർട്‌സ് ക്രിസ്റ്റലിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അതേ അളവിലുള്ള വൈദ്യുതിയാണത്രേ ഈ പ്രോട്ടീനിലുമുണ്ടാകുന്നത്. വിഷാംശം ഒട്ടുമില്ലാത്ത പ്രോട്ടീൻ ഭാവിയിൽ പല മേഖലകളിലും ഉപകരിക്കുമെന്നാണു നിഗമനം. ഭാവിയിൽ നമ്മുടെ കണ്ണീരിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനും ചെറു ഉപകരണങ്ങളുടെ പ്രവർത്തനത്തിന് അത് ഉപയോഗിക്കാനും സാധിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
CONTENT HIGHLIGHT: electricity can be made from tears