Kerala

ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു

ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.