എരിവുള്ള ഡോനട്ട് റെസിപ്പി നോക്കിയാലോ ഇന്ന് | Spicy donut

സാധാരണ മധുരമുള്ള ഡോനട്ട് അല്ലെ കഴിച്ചിട്ടുള്ളത്, ഇന്ന് എരിവുള്ള ഒരു ഡോനട്ട് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു ഐറ്റം.

ആവശ്യമായ ചേരുവകള്‍

  • ഉരുളക്കിഴങ്ങ് 1 കിലോ
  • പച്ചമുളക് 4 എണ്ണം (ചെറുതായി അരിഞ്ഞത്)
  • സവാള 2 എണ്ണം ചെറുതായി അരിഞ്ഞത്
  • മുളക് പൊടി 1 സ്പൂൺ
  • മല്ലിയില 4 സ്പൂൺ (ചെറുതായി അരിഞ്ഞത്)
  • ബ്രെഡ് പൊടി ഒരു കപ്പ്‌
  • ജീരകം അര സ്പൂൺ
  • കുരുമുളക് പൊടി 1 സ്പൂൺ
  • ഗരം മസാല 1 സ്പൂൺ
  • ചാറ്റ് മസാല 1/2 സ്പൂൺ
  • മല്ലി പൊടി 1/2 സ്പൂൺ
  • കോൺ ഫ്ളർ 3 സ്പൂൺ
  • മൈദ 3 സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • എണ്ണ 3 സ്പൂൺ കുഴയ്ക്കാൻ
  • എണ്ണ അര ലിറ്റർ വറുക്കാൻ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു നന്നായി വേവിച്ചു തോല് കളയണം. ശേഷം നന്നായി കുഴച്ചെടുക്കുക. അതിലേക്ക് പച്ചമുളക്, ജീരകം, ഇഞ്ചി, ബ്രെഡ് പൊടി, മുളക് പൊടി, കുരുമുളക് പൊടി, കോൺ ഫ്ലവർ, മൈദ, എണ്ണ, ഉപ്പ്, ഗരം മസാല, മല്ലിപൊടി, ചാറ്റ് മസാല, മല്ലിയില, സവാള എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ ഉരുളകൾ ആക്കി എടുക്കുക. ഒരു ബൗളിൽ മൈദ, വെള്ളം ഒഴിച്ച് കുഴച്ചു എടുക്കുക.

ചെറിയ ഉരുളകൾ ആക്കി ഓരോന്നും ഡോണ്ട്ട് പോലെ നടുവിൽ ഒരു വട്ടം കുഴിച്ചു പത്രത്തിൽ വയ്ക്കുക. ശേഷം അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. മറ്റൊരു പത്രത്തിൽ ബ്രെഡ് പൊടി എടുക്കുക. തയാറാക്കി വയ്ക്കുന്ന ഉരുളകിഴങ്ങ് മിക്സ്‌ മൈദ കലക്കിയതിൽ മുക്കി ബ്രെഡ് പൊടിയിൽ കവർ ചെയ്തു തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരുക.