കലവൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ മുഖംമൂടി ആക്രമണം. തങ്കമ്മ എന്ന സ്ത്രീയാണ് അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്താനായിരുന്നു അക്രമിയുടെ ശ്രമം. വീട്ടമ്മയെ മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം ജനല്‍ കമ്പിയില്‍ കെട്ടിയിട്ടു. തുടർന്ന് വാതിലുകള്‍ പൂട്ടിയശേഷം അക്രമി കടന്നുകളയുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് വീട്ടമ്മയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
അടുക്കള വാതില്‍ വഴി വീട്ടുകാർ അകത്ത് കയറിയപ്പോഴാണ് ബോധരഹിതയായ തങ്കമ്മയെ കാണുന്നത്. കറുത്ത പാന്റും മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.