ഇന്ന് അല്പം വ്യത്യസ്തമായി പൊറോട്ട തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചീസ് പൊറോട്ട.
ആവശ്യമായ ചേരുവകള്‍
- മൈദ – 3/4 കപ്പ്
- ആട്ട -1/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ 1/4 കപ്പ്
- നെയ്യ് 2 ടീസ്പൂണ്‍
- മൊസറെല്ല ചീസ് 30 ഗ്രാം
- ചൂടുവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു 3/4 കപ്പ് മൈദയും 1/2 കപ്പ് ആട്ടയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ചു ഓയില്‍ കൂടി ഒഴിച്ച് കൊടുത്താല്‍ നല്ല സോഫ്റ്റ് ആയി കിട്ടും, നല്ല ചൂടുള്ള വെള്ളമൊഴിച്ചു കുഴക്കുക. നല്ല പോലെ കുഴച്ചെടുക്കണം, ഇന്നലെ പൊറാട്ട സോഫ്റ്റ് ആവുകയുള്ളൂ. വലിയ ബോള്‍സ് ആയി ഉരുട്ടി വെക്കുക. കുറച്ചു പൊടി കയ്യിലാക്കിയിട്ട് ഉരുളകള്‍ ഒന്ന് റൌണ്ട് ഷേപ്പ് ആക്കി എടുക്കുക. എന്നിട്ട് നല്ലതുപോലെ പരത്തിയെടുക്കണം.
ഇതിന്റെ നാല് വശത്തും നെയ്യ് പുരട്ടി കൊടുക്കുക. അതിനു ശേഷം രണ്ടു ഭാഗം ഉള്ളിലോട്ട് മടക്കുക. ഈ മടക്കിയതിന്റെ മുകളില്‍ മൊസറെല്ല ചീസ് ആവശ്യത്തിന് ഗ്രേറ്റ് ചെയ്തിടുക. എന്നിട്ട് മറ്റു രണ്ടു ഭാഗവും കൂടി മൂടുക, ചീസ് പുറത്തു വരന് പാടില്ല. ഒരു പാനില്‍ നെയ്യ് പുരട്ടി നന്നായി ചൂടാകുമ്പോള്‍ പൊറാട്ട അതിലേക്ക് ഇട്ടുകൊടുക്കുക. കുറച്ചു ഓയില്‍ ഇതിന്റെ മുകളില്‍ തടവി കൊടുക്കുക. രണ്ടു ഭാഗവും നന്നായി വേവിച്ചെടുക്കുക. രുചികരമായ ചീസ് പൊറോട്ട റെഡി.