അഞ്ചലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു കത്തിയ നിലയിൽ. കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെത്തി. മൃതദേഹം ആരുടെതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണു സമീപവാസികൾ കാർ കണ്ടെത്തിയത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി നശിച്ചിരുന്നു. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്നു പൊലീസ് അന്വേഷിക്കുകയാണ്.