കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി നോക്കിയാലോ? ഒരുഗ്രൻ സ്നാക്ക്സ് റെസിപ്പി നോക്കിയാലോ? ചിക്കൻ ചീസ് ബോൾ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ്- അരക്കിലോ
- കൊഴിയിറച്ചി- അരക്കിലോ
- മുട്ടയുടെ വെള്ള- നാലെണ്ണം
- വെളുത്തുള്ളി- എട്ടല്ലി
- ജീരകം- ഒരു ടീസ്പൂണ്‍
- വെണ്ണ- ഒരു ടീസ്പൂണ്‍
- ബ്രഡ് പൊടിച്ചത്- പാകത്തിന്
- കുരമുളക് പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വെയ്ക്കാം. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കാം. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വെച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം.
പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോള്‍ രൂപത്തിലാക്ക കൈയ്യില്‍ വെച്ച് പരത്താം. അതിനകത്തേക്ക് അല്‍പം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുത്തി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാം. അല്‍പം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍ നിന്ന് കോരിയെടുക്കാം. ചീസ് ബോള്‍ റെഡി.