ഇനി മട്ടൻ വാങ്ങിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ. കിടിലൻ സ്വാദാണ്. വളരെ രുചികരമായി തയ്യാറാക്കാവുന്ന കിടിലൻ മട്ടൻ റോസ്റ്റ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മട്ടണ്‍ 1/2 കിലോ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ
- മുളക് പൊടി1 ടീസ്പൂൺ
- മഞ്ഞള്‍ പൊടി 1/2 ടീസ്പൂൺ
- ഉപ്പ് 1/2 ടീസ്പൂൺ
- വാളന്‍പുളി വെള്ളം 1ടീസ്പൂൺ
ഇതെല്ലാം നന്നായി കുഴച്ചു 1/2 മണിക്കൂര്‍ മൂടി വെക്കുക. ശേഷം പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. കഷ്ണങ്ങളും ഗ്രേവിയും വേറെ വേറെ വെക്കുക.
വഴറ്റാനുള്ള ചേരുവകള്‍
- സവാള നീളത്തിലരിഞ്ഞത് 2 മീഡിയം
- പച്ചമുളക് കീറിയത് 1
- ഇഞ്ചി നീളത്തിലാരിഞ്ഞത് 1/2? കഷ്ണം
- കാശ്മീരി ചില്ലി പൌഡര്‍ 1 ടീസ്പൂൺ
- മല്ലിപ്പൊടി 1 ടീസ്പൂൺ
- കുരുമുളക്പൊടി 1/2 ടീസ്പൂൺ
- പെരുംജീരകം 1/2 ടീസ്പൂൺ
- ഗരം മസാല 1/2 ടീസ്പൂൺ
- വേപ്പില 2 തണ്ട്
- ഉലുവ 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
ആവശ്യമായ ചേരുവകൾ
വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച ശേഷം ഇഞ്ചി മൂപ്പിക്കുക. സവാളയും പച്ചമുളകും വേപ്പിലയും ചേര്‍ത്ത് ഉള്ളിയുടെ നിറം മാറി വരുമ്പോള്‍ പെരുംജീരകം ചേര്‍ത്ത് ചൂടാക്കുക. തീ കുറച്ച ശേഷം കാശ്മീരി ചില്ലി പൌഡറും മല്ലിപൊടിയും ഗരം മസാലയും ചേര്‍ത്ത് മൂക്കുമ്പോള്‍ മാറ്റിവെച്ച ഗ്രേവി ചേര്‍ത്തിളക്കി വറ്റി വരുമ്പോള്‍ മട്ടണ്‍ കഷ്ണങ്ങളും കുരുമുളക് പൊടിയും കുറച്ചു വേപ്പിലയും കൂടി ചേര്‍ത്തിളക്കി വാങ്ങുക. മസാല, കഷ്ണങ്ങളില്‍ നല്ല പൊതിഞ്ഞിരിക്കണം.