വർഷങ്ങൾ നീണ്ട പിണക്കത്തിനൊടുവിൽ എന്‍എസ്എസ് വേദിയിലെത്തിയ രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആദ്യം ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന അറ്റോണി ജനറലിനെക്കാള്‍ അര്‍ഹനായ ആളാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരനായത് കൊണ്ട് അല്ലെന്നും ഈ മണ്ണില്‍ കളിച്ചുവളര്‍ന്ന എന്‍എസ്‌എസിന്‍റെ പുത്രനാണ് ചെന്നിത്തലയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അറ്റോണി ജനറല്‍ വരാതിരുന്നത് സാങ്കേതിക കാരണങ്ങളാലാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്യണം എന്നു പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല സന്തോഷത്തോടെ തയ്യാറായെന്നും. എന്‍.എസ്.എസ് എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന് ചെന്നത്തല പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചിലര്‍ വിവാദമാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നായരെ വിളിക്കുന്നതാണ് ചിലര്‍ക്ക് പ്രശ്‌നം. ചെന്നിത്തലയെ വിളിച്ചത് കോണ്‍ഗ്രസ് എന്ന മുദ്രയിലല്ല. എന്‍എസ്എസിന്റെ പുത്രനാണ് രമേശ് ചെന്നിത്തല. ഗണേഷ് കുമാര്‍ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായന്‍മാര്‍ക്കും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. കുടുംബം മറക്കരുതെന്ന് മാത്രമേ ഞങ്ങള്‍ക്ക് ആഗ്രഹമുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ ഉദ്ഘാടകനാക്കിയ എന്‍എസ്എസിന് നന്ദിയെന്ന് ചെന്നിത്തലയും പ്രതികരിച്ചു. ആരുവിചാരിച്ചാലും മുറിച്ചുമാറ്റാനാകാത്തതാണ് ഈ മണ്ണുമായുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു.