ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കുമെന്ന് മന്ത്രി കെ രാജന്‍. രണ്ടാം ഘട്ടമെന്നത് രണ്ട് സമയങ്ങളിലായല്ല ഒരേ സമയത്ത് പൂര്‍ത്തിയാവുന്ന വിധത്തിലാണ് നടപ്പാവുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ടാം ഘട്ട മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഇപ്പോള്‍ ഒന്നാം ഘട്ട ക്രമീകരങ്ങളാണ് നടക്കുന്നത്. ഒരുമിച്ചായിരിക്കും പൂര്‍ത്തിയാവുക. കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ അഞ്ച് സെന്റ് ഭൂമി സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. അത് പരിഗണിക്കും. മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഏല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലാണ് ടൗണ്‍ഷിപ്പ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വില നിശ്ചയിക്കാനുള്ള സര്‍വ്വേ ഇന്നും തുടരുകയാണ്.പതിനഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കും. സ്‌പെഷ്യല്‍ ഓഫീസര്‍ ജെ ഒ അരുണിന്റെ നേതൃത്വത്തിലാണ് നടപടികള്‍.തുടര്‍ നടപടികള്‍ സംബന്ധിച്ച വിശകലനത്തിനും ഭാവിപരിപാടികളുടെ അവലോകനവും സംബന്ധിച്ചാണ് ഇന്ന് പ്രത്യേക യോഗം മന്ത്രി കെ രാജന്‍ വിളിച്ചു ചേര്‍ത്തത്.