Celebrities

നടി പ്രിയ രാമനും രഞ്ജിത്തും വേർപിരിഞ്ഞതെന്തിന് ? | priya-raman-and-husband-ranjiths-love-story

2014ല്‍ ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും 2021ൽ വീണ്ടും ഒന്നിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു

സിനിമാ മേഖലയിൽ വിവാഹവും വിവാഹമോചനവും എല്ലാം ഇടക്കിടെ നടക്കുന്നതാണ്. എന്നാൽ അതിൽ ഏറെ ചർച്ചയായത് മലയാളികളുടെ കൂടി ഇഷ്ടതാരമായ പ്രിയാരാമന്റെ വിവാഹം, വിവാഹമോചന വാർത്തകളായിരുന്നു. അതിന്റെ കാര്യവും അൽപം വ്യത്യസ്തമാണ്. വിവാഹമോചനം നേടി ഏഴ് വർഷങ്ങൾക്ക് ശേഷം രഞ്ജിത്തിനൊപ്പം ഒന്നിച്ച് ജീവിക്കാൻ താരം തീരുമാനിച്ചതായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്.

2014ല്‍ ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും 2021ൽ വീണ്ടും ഒന്നിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്. ഇതിനൊക്കെ ശേഷം ഇരുവരും ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുന്നത് ബി​ഗ് ബോസ് വേദിയിലെ ഒരു വീഡിയോ വൈറലയാതോടെയാണ്. തമിഴ് ബിഗ് ബോസിൽ നിന്നും നടൻ രഞ്ജിത്ത് എവിക്റ്റ് ആയി പുറത്തുവരുന്ന വീഡിയോ ആണിത്.
വിജയ് സേതുപതി അവതാരകനായ പരിപാടിയുടെ വേദിയിലേക്ക് നടന്ന് അടുക്കവെയാണ് സദസ്സിൽ അപ്രതീക്ഷിതമായി രഞ്ജിത്ത് ഒരാളെ കണ്ടത്. ആളെ കണ്ടതോടെ ആദ്യം അമ്പരപ്പും പിന്നീട് സന്തോഷവുമെല്ലാം രഞ്ജിത്തിന്റെ മുഖത്തു മാറിമാറി പ്രകടമാവുന്നത് വീഡിയോയിൽ കാണാം. നടിയും രഞ്ജിത്തിന്റെ ഭാര്യയുമായ പ്രിയാ രാമനായിരുന്നു സദസ്സിലുണ്ടായിരുന്നത്.

രഞ്ജിത്തും പ്രിയാരാമനും തമ്മിലുള്ള നോട്ടവും ആംഗ്യവുമെല്ലാം ഏറെ പ്രണയാർദ്രമായിരുന്നു. സുഖമായിരിക്കുന്നോ എന്ന് രഞ്ജിത്ത് തിരക്കുമ്പോൾ, സൂപ്പറായിരിക്കുന്നു എന്ന് പ്രിയ ആംഗ്യം കാണിക്കുന്നു. ഡിവോഴ്സിനെ പോലും മറികടന്ന് തങ്ങൾക്കുള്ളിലെ പ്രണയം തിരിച്ചറിഞ്ഞ് പരസ്പരം കൈകോർത്തുപിടിച്ച ദമ്പതികളാണ് രഞ്ജിത്തും പ്രിയാരാമനും എന്നതുകൊണ്ടാണ് ഈ വീഡിയോ ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാകുന്നത്. ഇരുവരും തമ്മിലുള്ള സല്ലാപത്തിനുശേഷമാണ് രഞ്ജിത്ത് വിജയ് സേതുപതിക്ക് കൈകൊടുത്തതുപോലും.

പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. എന്നാൽ ദാമ്പത്യ ബന്ധത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായതിനു പിന്നാലെ ഇരുവരും വേർപിരിഞ്ഞു. മക്കളുടെ സംരക്ഷണം ഏറ്റെടുത്ത പ്രിയ തമിഴ് ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി പ്രിയ രാമന്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന കാലത്താണ് രഞ്ജിത്തുമായി ഇഷ്ടത്തിലാകുന്നത്. ഇരുവരും വിവാഹിതര്‍ ആയതോടെ കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കി പ്രിയ സിനിമയില്‍ നിന്ന് വിട്ടു നിന്നു. 15 വര്‍ഷം ദാമ്പത്യ ജീവിതം സന്തോഷത്തോടെ പോയി. ഇതിനിടയിലാണ് രഞ്ജിത്ത് മറ്റൊരു പ്രണയത്തിലാവുന്നത്.

ഇത് പ്രിയയെ വല്ലാതെ തകര്‍ത്തു. അത്രയധികം രഞ്ജിത്തിനെ നടി സ്‌നേഹിച്ചിരുന്നെങ്കിലും അദ്ദേഹം പ്രിയയെ ഉപേക്ഷിച്ച് പോയി. വിവാഹജീവിതം മുന്നോട്ട് പോകില്ലെന്ന അവസ്ഥയില്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. തന്റെ ജീവിതം ഏറെ തകര്‍ന്നത് പോയതിനൊപ്പം മാനസികമായി തളര്‍ന്ന് പോയ നിമിഷവും അതായിരുന്നുവെന്നാണ് പ്രിയ പറഞ്ഞിട്ടുള്ളത്.

രഞ്ജിത്ത് പ്രണയിനി രാഗസുധയെ രണ്ടാമതും വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങിയെങ്കിലും പ്രിയ മക്കളുടെ കാര്യം നോക്കി ജീവിച്ചു. വീണ്ടും അഭിനയത്തില്‍ സജീവമായ നടി സീരിയലുകളിലും സജീവ സാന്നിധ്യമായി. ഇതിനൊപ്പം സീരിയലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇതിനിടയില്‍ രണ്ടാം ഭാര്യയുമായി പിരിഞ്ഞ രഞ്ജിത്ത് ഒപ്പം അസുഖബാധിതന്‍ കൂടിയായതോടെ സകലതും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തി.

രണ്ടാമതൊരു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും ചതിച്ച് ഉപേക്ഷിച്ച് പോയ രഞ്ജിത്തിനെ വെറുക്കാനോ മറക്കാനോ പ്രിയയ്ക്ക് സാധിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കല്‍ തിരിച്ച് വരുമെന്ന് കരുതി നടി കാത്തിരുന്നു. ഒടുവില്‍ തെറ്റ് മനസിലാക്കിയ രഞ്ജിത്ത് പ്രിയയുമായി ഒരുമിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിനോട് ക്ഷമിച്ച് വീണ്ടും പങ്കാളിയാക്കാന്‍ പ്രിയയും തീരുമാനിച്ചു.

കൊവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചത്. ഇതെന്റെ ഭര്‍ത്താവ് എന്ന് പറഞ്ഞ് രഞ്ജിത്തിനൊപ്പമുള്ള ഫോട്ടോ പ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചതിനെ പറ്റി പുറംലോകം അറിയുന്നത്. സിനിമകളില്‍ മാ്ത്രം കാണുന്ന പോലൊരു പ്രണയകഥ സൃഷ്ടിച്ച് ശരിക്കും അത്ഭുതമാവുകയാണ് പ്രിയ രാമനും രഞ്ജിത്തും തമ്മിലുള്ള ജീവിതം.

content highlight: priya-raman-and-husband-ranjiths-love-story