മിഷന്‍ 25 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റുമാരുടെ ജില്ലാസമ്മേളനങ്ങളുടെ ആദ്യയോഗം നാളെ കോഴിക്കോട് നടക്കും. ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുന്ന വാര്‍ഡ് പ്രസിഡന്റുമാരുടെ സമ്മേളനം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യാതിഥിയായി പങ്കെടുക്കുമൈന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
നമ്മുടെ നാടിന്റെ മതേതര പാരമ്പര്യത്തേയും പൈതൃകത്തേയും അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ബിജെപി കേരളത്തിന്റെ ശത്രുക്കളാണെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ബിജെപിയുടെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും ശക്തമായ ക്യാമ്പയിന്‍ കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നടത്തും. കേരളം ഒരു മിനി പാകിസ്താനാണെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചത് തീവ്രവാദികള്‍ അവര്‍ക്ക് വോട്ട് ചെയ്തതിലാണെന്നുമുള്ള വിവാദ പരാമര്‍ശത്തിലൂടെ കേരളത്തെ അധിക്ഷേപിച്ച ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക കേരളത്തെ അപമാനിച്ച ബിജെപി മാപ്പുപറഞ്ഞ് തെറ്റുതിരുത്തുക, എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി 4ന് വൈകുന്നേരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നിതീഷ് റാണെയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായി.