ഏറെ നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി. പ്രമുഖ ഫാഷൻ ഇൻഫ്ലുവൻസർ ആയ ആഷ്ന ഷ്രോഫ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ അര്‍മാന്‍ സൂചനകള്‍ നല്‍കിയിരുന്നില്ല. അതിനാല്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹവാര്‍ത്ത അത്ഭുതമായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അർമാൻ തന്നെയാണ് വിവാഹവിവരം പുറത്തുവിട്ടത്. ‘നീ എന്റെ വീടാകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിലാണ് ആഷ്‌ന വിവാഹവേദിയിലെത്തിയത്. പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണി സ്യൂട്ടാണ് അര്‍മാന്റെ വേഷം. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2023 ഒക്ടോബറിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
View this post on Instagram
ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ഷെയര്‍ ചെയ്യാറുണ്ട്. വജാ തും ഹോ, ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് പ്രശസ്തനായ താരമാണ് അര്‍മാന്‍ മാലിക്. ഗാനാലാപനത്തിന് പുറമെ ഗാനരചയിതാവ്, റെക്കോർഡ് പ്രൊഡ്യൂസർ, വോയ്‌സ് ഓവർ ആർട്ടിസ്റ്റ്, നടൻ എന്നി മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് അർമാൻ. പ്രശസ്ത സംഗീത സംവിധായകൻ അമാൽ മാലിക്കിന്റെ സഹോദരനും ദാബൂ മാലിക്കിന്റെ മകനുമാണ് അർമാൻ.
STORY HIGHLIGHT: singer armaan malik ties the knot with fiancee aashna shroff