മദ്യത്തിന് ലിംഗ, പ്രായ ഭേദങ്ങളില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ കഴിച്ചത് ആരാണെങ്കിലും സുബോധം നഷ്ടപ്പെട്ടും. പക്ഷേ, അത് ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയെ കൂടികണക്കിലെടുത്തായിരിക്കുമെന്ന് മാത്രം. പുതുവത്സരം കഴിഞ്ഞതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിറയെ മദ്യപിച്ച് സുബോധം പോയ മനുഷ്യര്‍ കാട്ടിക്കൂട്ടിയ വീരകൃത്യങ്ങളാണ്. പോലീസ് വാഹനം അടിച്ച് തകർത്ത യുവാവും ബെംഗളൂരുവിലെ പബ്ബില്‍ നിന്നും ഇറങ്ങി മെട്രോയിലും റെയില്‍വേ സ്റ്റേഷനിലും റോഡ് വക്കിലും കിടന്ന് ഉറങ്ങുന്ന നിരവധി ടെക്കികളുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിനിടെയിലാണ് ഒരു ക്യാബ് ഡ്രൈവറെ തല്ലുന്ന യുവതിയുടെ വീഡിയോ വൈറലായത്.
നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോയിലെ യുവതിയുടെ പ്രവര്‍ത്തി, കാഴ്ചക്കാരില്‍ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 1991 -ൽ ഇറങ്ങിയ കിലുക്കം എന്ന ചിത്രത്തില്‍ രേവതി അനശ്വരമാക്കിയ നന്ദിനി എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കും. ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ് ഹാന്‍റില്‍ നിന്നും പങ്കുയ്ക്കപ്പെട്ട വീഡിയോയില്‍ ദുബായില്‍ തെറ്റായ ലോക്കേഷനില്‍ ഇറങ്ങാന്‍ പറഞ്ഞതിന് യുവതിയും യൂബർ ഡ്രൈവറും തമ്മില്‍ തര്‍ക്കം എന്ന് കുറിച്ചിരിക്കുന്നു.
‘എന്നെ തൊടരുത്’ എന്ന് യൂബര്‍ ഡ്രൈവര്‍ പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍, തന്നെ തെറ്റായ സ്ഥലത്താണ് കൊണ്ട് വിട്ടതെന്ന് ആരോപിച്ച് കൊണ്ട് യുവതി യൂബർ ഡ്രൈവറെ തല്ലുന്നു. അദ്ദേഹം ‘തന്നെ തൊടരുതെന്ന്’ പറയുമ്പോഴെല്ലാം യുവതി അയാളെ അഞ്ഞ് അടിക്കുന്നത് കാണാം. പിന്നാലെ നിങ്ങളെന്തിനാണ് അത്രയും കൂടുതല്‍ പണം ആവശ്യപ്പട്ടതെന്നും തനിക്ക് ഇവിടെയല്ല ഇറങ്ങേണ്ടതെന്നും യുവതി പറയുന്നു. എന്നാല്‍ നിങ്ങളുടെ ലോക്കേഷന്‍ ഇവിടെ തീരുകയാണെന്നും ഇതാണ് നിങ്ങളുടെ സ്ഥലമെന്നും യുവാവ് അവരോട് പറയുന്നത് കേള്‍ക്കാം.
തനിക്ക് സ്ട്രീറ്റ് 4 -ലേക്കാണ് പോകേണ്ടതെന്ന് യുവതി പറയുമ്പോൾ ഇതാണ് സ്ട്രീറ്റ് 4 എന്ന് ഡ്രൈവര്‍ മറുപടി പറയുന്നു. ഇതിന് മറുപടിയായി യുവതി അയാളെ തന്‍റെ മൊബൈല്‍ കൊണ്ട് തലയ്ക്ക് അടിക്കുകയാണ് ചെയ്യുന്നത്. ഡ്രൈവറാകട്ടെ വളരെ മര്യാദക്കാരനായി തന്നെ തല്ലരുതെന്ന് ആവര്‍ത്തിക്കുകയും ഒടുവില്‍ കാറില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു.
എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും വീഡിയോ ദുബായില്‍ നിന്നുള്ളതല്ലെന്നായിരുന്നു കുറിച്ചത്. അതേസമയം ദുബായില്‍ ആയതിനാല്‍ ഡ്രൈവർ രക്ഷപ്പെട്ടെന്നും ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ക്യാബ് ഡ്രൈവർ ഇപ്പോള്‍ പീഢന ശ്രമത്തിന് അറസ്റ്റിലായേനെയെന്നും ചിലര്‍ എഴുതി. എന്നാല്‍ അവിടെ യുവതി ഇപ്പോള്‍ ജയിലില്‍ ആയിരിക്കുമെന്നും ഇന്ത്യയിലെ നിയമങ്ങളല്ല ദുബായിലെന്നും മറ്റ് ചിലരും എഴുതി. പിന്നാലെ ഒരേ കുറ്റത്തിന് രാജ്യങ്ങള്‍ക്കിടയില്‍ നിയമങ്ങളിലുള്ള വ്യത്യാസങ്ങളെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയില്‍ വലിയ ചര്‍ച്ച നടന്നു. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുവതിക്കും ക്യാബ് ഡ്രൈവറിനും പിന്നീട് എന്ത് സംഭവിച്ചെന്നും വ്യക്തമല്ല
content highlight : drunk-woman-beating-up-driver