Kerala

നല്ല മാർക്ക്, റാങ്ക് ലിസ്റ്റിൽ 5-ാമന്‍, എന്നിട്ടും അഡ്മിഷനില്ല! ചെന്നിത്തല പറഞ്ഞത് സത്യമെന്ന് ചെറിയാൻ ഫിലിപ്പ് | chennithala-speech-fact

ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ചെറിയാൻ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്

തിരുവനന്തപുരം: നല്ല മാർക്കുണ്ടായിട്ടും റാങ്ക് ലിസ്റ്റിൽ അഞ്ചമനായിരുന്നിട്ടും വീടിനടുത്തുള്ള കോളേജിൽ പ്രീ​‍ ​ഡി​ഗ്രിക്ക് പ്രവേശനം ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് സത്യമാണെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അവസാന നിമിഷം നിഷേധിച്ചതിനെ തുടർന്നാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ അപേക്ഷിക്കാതിരുന്ന തനിക്ക് കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള പ്രവേശനം നൽകിയതെന്ന് ചങ്ങനാശ്ശേരി പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ആണെന്ന കാര്യം രമേശ് പ്രസംഗത്തിൽ വെളിപ്പെടുത്തിയില്ലെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലായിരുന്നു ചെറിയാൻ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്. തനിക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കെ.എസ്.യുവിന്റെ സ്കൂൾ ലീഡർ ആയതു കൊണ്ടും സമരത്തിൽ പങ്കാളിയായതുകൊങ്ങും പ്രവേശനമില്ലെന്നാണ് പ്രിൻസിപ്പൽ കെ.സി. മാത്യു അച്ചൻ പറഞ്ഞത്. ഒരു വർഷം മകന് നഷ്ടപ്പെടുന്ന ദു:ഖത്തിൽ രാമകൃഷ്ണപിള്ള ഞെട്ടിത്തരിച്ചു പോയി. അടുത്ത ദിവസമാണ് അവർ കിടങ്ങൂർജിയെ കാണാൻ ചങ്ങനാശ്ശേരിയിൽ പോയത്. ഒരു മാസം കഴിഞ്ഞപ്പോൾ ഡിഗ്രി പ്രവേശനത്തിന് ഞാൻ ബിഷപ്പ് മൂർ കോളജിൽ അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ ഞാൻ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു.

ഇന്റർവ്യൂവിന് ചെന്നപ്പോൾ ഞാൻ ഇ.എം.എസിനെ പിക്കറ്റ് ചെയ്ത് ജയിലിൽ പോയ ആൾ ആയതു കൊണ്ട് പ്രവേശനമില്ലെന്നാണ് തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായ എന്റെ പിതാവ് കെ.സി. ഫിലിപ്പിനോട് അച്ചൻ പറഞ്ഞതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഒടുവിൽ ഉമ്മൻചാണ്ടി ഇടപെട്ടാണ് തനിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡി​ഗ്രി പ്രവേശനം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 

content highlight : chennithala-speech-on-his-education-is-true