ഹൈദരാബാദ്: മദ്യപാനത്തിന്‍റെ കാര്യത്തിൽ പുതിയ പുതിയ റെക്കോഡുകളാണ് ഓരോ ക്രിസ്മസ് – പുതുവത്സര സീസണുകളിലും നമ്മൾ കാണാറുള്ളത്. കേരളത്തിൽ ഇക്കുറി 700 കോടിയും കടന്നുള്ള റെക്കോഡാണ് പിറന്നത്. എന്നാൽ കേരളത്തിന്‍റെ ഇരട്ടിയിലേറെയുള്ള ‘കുടി’യുടെ കണക്കാണ് ഇപ്പോൾ തെലങ്കാനയിൽ നിന്നും പുറത്തുവരുന്നത്. ക്രിസ്മസ് – പുതുവത്സര സീസണിൽ 1700 കോടിയിലേറെ രൂപയുടെ മദ്യമാണ് തെലങ്കാനയിൽ വിറ്റയിച്ചത്.
ഡിസംബർ 23 മുതൽ 31 വരെയുള്ള കാലയളവിലാണ് തെലങ്കാനയിൽ 1,700 കോടി രൂപയുടെ മദ്യവിൽപന നടന്നത്. 2023 നെ അപേക്ഷിച്ച് 200 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ചടുത്തോളം ക്രിസ്മസ് – പുതുവത്സര സീസണിലെ റെക്കോഡ് മദ്യവിൽപ്പനയാണ് ഇക്കുറി ഉണ്ടായത്.
content highlight :telangana-set-record-of-rs-1700-crores-liquor-sales