പുതുവര്‍ഷത്തില്‍ പ്രേക്ഷക പ്രീതിയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി. ആറ് വര്‍ഷത്തിന് ശേഷം നയന്‍താരയ്ക്കൊപ്പം ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ‘ലവ് ആക്ഷന്‍ ഡ്രാമ’യിലൂടെയാണ് യുവ സൂപ്പര്‍ താരമായ നിവിന്‍ പോളിയും ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍ താരയും ആദ്യമായി ഒന്നിച്ചത്.
ഇപ്പോഴിതാ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിന്‍റെ പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. പോസ്റ്ററില്‍ നിവിന്‍ പോളിക്കൊപ്പം നയന്‍താരയും ഉണ്ട്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.
ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇതുകൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിന്‍ പോളി നായകനായി ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.
STORY HIGHLIGHT: dear students malayalam movie new poster