റോബസ്റ്റ പഴം കൊണ്ട് കറുത്ത ഹൽവ തയാറാക്കാം. നന്നായി പഴുത്ത പഴം ചേർത്താൽ ഹൽവയുടെ രുചി ഇരട്ടിയാവും.
ചേരുവകൾ
- വലിയ റോബസ്റ്റ പഴം – 5
- ശർക്കര – ഒരു കപ്പ്
- കോൺഫ്ലോർ / കൂവപ്പൊടി / അരിപ്പൊടി – കാൽ കപ്പ്
- ഏലയ്ക്ക – 5
- നെയ്യ് – 6 ടേബിൾ സ്പൂൺ
- കശുവണ്ടി പരിപ്പ് – കാൽ കപ്പ്
തയാറാക്കുന്ന വിധം
- പഴം ചെറിയ കഷ്ണങ്ങളാക്കി അരിയുക. നന്നായി പഴുത്ത ഏത് പഴം വേണമെങ്കിലും ഉപയോഗിക്കാം. ചെറിയ പഴം ആണെങ്കിൽ പത്തെണ്ണം എടുക്കാം.
- പഴം, ഏലയ്ക്ക, കൂവപ്പൊടി ഇവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പു വറത്തു കോരുക.
- അരച്ച പഴം ചേർത്തു നന്നായി വഴറ്റിയെടുക്കുക.
- വശങ്ങളിൽ നിന്നും വിട്ടു വരുമ്പോൾ ശർക്കര ചേർക്കുക. കല്ലുള്ള ശർക്കരയാണെങ്കിൽ
- അൽപം വെള്ളം ചേർത്ത് ഉരുക്കി അരിച്ചുവേണം ചേർക്കാൻ.
- ഓരോ അഞ്ചു മിനിറ്റിലും നെയ്യ് ചേർത്തു കൊടുക്കണം.
- ഏകദേശം 20 മിനിറ്റു കൊണ്ട് ഹൽവ ശരിയായ പരുവത്തിലായി വരും. വറുത്തു വച്ച കശുവണ്ടിപ്പരിപ്പ് കൂടി ചേർത്തു വരട്ടുക.
- നെയ്യ് മയം പുരട്ടിയ ഒരു പാത്രത്തിൽ ചൂടോടുകൂടി നിരത്തുക. ഒരു വാഴയില വച്ച് അതിലേക്കു നിരത്തിയാൽ ഹൽവയുടെ രുചി കൂടും.
- തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
content highlight: pazham-halwa