റാഗി കൊണ്ട് ഒരു സ്മൂത്തി ആയാലോ. കുക്ക് വിത്ത് ഷഫി എന്ന യൂട്യൂബ് ചാനൽ ആണ് ആ വെറാറ്റി റാഗി ഡ്രിങ്ക് പരിചയപ്പെടുത്തുന്നത്.
ചേരുവകൾ
റാഗി
ഉപ്പ്
കാരറ്റ്
അണ്ടിപരിപ്പ്
പാൽ
പഞ്ചസാര അല്ലെങ്കിൽ ഈന്തപ്പഴം
ഏലയ്ക്കാപ്പൊടി
കസ്കസ്
തയ്യാറാക്കുന്നവിധം
- ഒരു ബൗൾ എടുത്ത് ഒന്നേകാൽ കപ്പ് വെള്ളം ചൂടാക്കുക.
- മറ്റൊരു ചെറിയ ബൗളിൽ രണ്ടു സ്പൂൺ റാഗി എടുത്ത് കാൽ കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് ചൂടാക്കിയ വെള്ളത്തിലേയ്ക്ക് ചേർത്ത്കൊടുക്കുക. ലോ ഫ്ലെയ്മിൽ ഇട്ട് റാഗി കുറുക്കി എടുക്കുക.
- അതിലെയ്ക്ക് ഇടയ്ക്ക് രണ്ടു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കുക.
- രണ്ട് ടീസ്പൂൺ കസ്കസ് കുതിർക്കാൻ വെയ്ക്കുക.
- റാഗി കുറുകി വരുമ്പോൾ ഫ്ലെയ്മ് ഓഫ് ചെയ്ത് ചൂടാറാൻ വെയ്ക്കുക.
രണ്ട് മീഡിയം സൈസിലുള്ള കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി കുക്കറിൽ വെച്ച് കുറച്ച് വെള്ളം കൂടി ഒഴിച്ച് വേവിച്ചെടുക്കുക. - ചൂടാറിയ റാഗി ഒരു മിക്സി ജാറിലേയ്ക്ക് പകർന്ന് അതിലേയ്ക്ക് വേവിച്ച കാരറ്റ്, കുറച്ച് അണ്ടിപരിപ്പ് എന്നിവ ഇട്ട് കൊടുക്കുക.
- അതിലേയ്ക്ക് കാൽകപ്പ് പാലും ആവശ്യത്തിന് പഞ്ചസാരയും ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം വേണമെങ്കിലും ചേർത്ത് കൊടുക്കാം.ഇവയെല്ലാം കൂടി നന്നായിട്ട് മിക്സിയിൽ ബ്ലെൻ്റ് ചെയ്യുക.
- അതിലേയ്ക്ക് ഒന്നേമുക്കാൽ കപ്പാ പാൽ കൂടി ഒഴിച്ച് ഒന്നുകൂടി ബ്ലെൻ്റ് ചെയ്ത് സോക്ക് ചെയ്ത് വെച്ചിരിക്കുന്ന കസ്കസ് കൂടി ഇട്ട് തണുപ്പിച്ച് സേർവ് ചെയ്യാം.
content highlight: easy-food-recipes-with-ripe-banana