കരിക്ക് ഉപയോഗിച്ച് ഒരു കിടിലൻ കുലുക്കി സർബത്ത് തയ്യാറാക്കാം.
ചേരുവകൾ
കരിക്ക് വെള്ളം- 2 കപ്പ്
ഉപ്പ്- 1/4 ടീസ്പൂൺ
പഞ്ചസാര- 2 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
നാരങ്ങാനീര്- 1/2 ടീസ്പൂൺ
ഐസ് ക്യൂബ്സ്- ആവശ്യത്തിന്
കസ്കസ്- ആവശ്യത്തിന്
നാരങ്ങ- 2
തയ്യാറാക്കുന്ന വിധം
- ഒരു ഗ്ലാസ് ജാറിലേക്ക് രണ്ട് കപ്പ് കരിക്കിൻ വെള്ളം ഒഴിക്കാം.
- അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര, രണ്ട് പച്ചമുളക് നടുവെ പിളർന്നത് എന്നിവ ചേർക്കാം.
- ഇതിലേക്ക് അര ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് അടച്ച് നന്നായി കുലുക്കിക്കോളൂ.
- മറ്റൊരു ഗ്ലാസിൽ ആവശ്യത്തിന് ഐസ്ക്യൂബ് എടുക്കാം.
- അതിലേക്ക് വെള്ളത്തിൽ കുതിർത്തു വച്ച കസ്കസും, നാരങ്ങയുടെ ചെറിയ കഷ്ണവും ചേർക്കാം.
- കുലുക്കിയെടുത്ത കരിക്കിൻ വെള്ളം അതിലേക്ക് ഒഴിച്ച് കുടിക്കാം.
content highlight: karikk-tender-coconut-kulukki-sarbath-recipe