ശബരിമല: പതിനെട്ടാംപടി കയറാനും ദർശനത്തിനും ഇന്നും കിലോമീറ്റർ നീണ്ട ക്യു. ആറര മണിക്കൂറെങ്കിലും കാത്തുനിന്നാലേ പടി കയറാൻ പറ്റൂ. മരക്കൂട്ടം മുതൽ സന്നിധാനം വരെ ഒന്നേമുക്കാൽ കിലോമീറ്ററാണു ദൂരം. അത്രയും പിന്നിടാനാണ് ഈ സമയം. കൊച്ചുകുട്ടികളുമായി വരുന്നവർക്കു മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വരിനിന്നു കുട്ടികൾ തളരുന്നു. അവരെ തോളത്തിട്ട് ഒപ്പമുള്ളവരും വിഷമിക്കുകയാണ്.