ജോലിത്തിരക്കുകൽക്കും അമിത പഠനഭാരത്തിനും ഇടയിൽ മനുഷ്യന് പലപ്പോഴും ആരോഗ്യവും മനഃശാന്തിയും നഷ്ടമാകുന്നു. എന്നാൽ മനുഷ്യന് ആത്യാവശ്യമായ കാര്യങ്ങളാണ് ആരോഗ്യവും മനഃശാന്തിയും. ആരോഗ്യവും മനശാന്തിയും ഇല്ലെങ്കിൽ നിങ്ങൾക്ക് എന്ത് ലഭിച്ചിട്ടും കാര്യമില്ല. ഇത് പരസ്പര പൂരകങ്ങളായ കാര്യങ്ങളാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എല്ലാം അറിയാമെങ്കിലും മനശാന്തി എങ്ങനെ ലഭിക്കണമെന്ന് പലർക്കും അറിയില്ല. ആരോഗ്യം നഷ്ടപ്പെടുവാനുള്ള പ്രധാനപ്പെട്ട കാരണങ്ങളും മനഃശാന്തി തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം.
ജിവതത്തിൽ ഉണ്ടാകുന്ന തിരക്കുകൾക്കിടയിൽ നമ്മൾ പലപ്പോഴും നമ്മളെ തന്നെ മറക്കുന്നു. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ പഠനങ്ങൾ പറയുന്നത് 99% ആളുകളും ഇത് ചെയ്യുവാൻ വേണ്ടി സമയം മാറ്റിവയ്ക്കാറില്ല എന്നാണ്. ദിവസവും വ്യായാമം ചെയ്യുന്ന ഒരാളിനെ സംബന്ധിച്ച് ആരോഗ്യം വളരെ സമ്പുഷ്ടമായി വയ്ക്കാൻ സാധിക്കും.
ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഭക്ഷണ ക്രമീകരണം. ഇന്ന് 80% ആളുകളും നല്ല ഭക്ഷണമല്ല കഴിക്കുന്നത് അമിതമായി ആഹാരം കഴിക്കുക,മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുക ഇതൊക്കെ ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യങ്ങളാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെ പലരും ഇതിലോട്ട് ഇറങ്ങിപ്പോകുന്നു. നിരന്തരമായ ഈ ഭക്ഷണരീതി നിങ്ങളുടെ ശരീരത്തെ മോശം അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുന്നു. ബോധവാന്മാരായിരുന്നിട്ടും അബോധ അവസ്ഥയിൽ കാര്യങ്ങൾ ചെയ്യുന്നതുപോലെയാണ് പലപ്പോഴും ചെയ്യുന്നത്.
ഇങ്ങനെയുള്ള കാര്യങ്ങൾ നിന്നും എങ്ങനെ മാറി ചിന്തിക്കാം എന്നുള്ളതിനുള്ള ഉത്തരം ഒരു മനുഷ്യന് സ്വയം കണ്ടെത്താനേ കഴിയൂ. എങ്കിലും ചിലത് ഇവിടെ ഓർമിപ്പിക്കാം.
കഴിയുന്നത്ര വീട്ടിൽ നിന്ന് തന്നെ മിതമായി ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇതോടൊപ്പം ദിവസവും വ്യായാമം ശീലമാക്കണം. രാവിലെ നടക്കുകയോ വീട്ടിൽ ലഘു വ്യായാമങ്ങളോ ആകാം. ഒരു നേരമെങ്കിലും കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ ശ്രമിക്കുക. അസുഖങ്ങൾ വന്നാൽ സ്വയം ചികിത്സ അരുത്. ഡോക്ടർമാരെ സമീപിച്ച് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ല രീതി. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ആരോഗ്യം ഉറപ്പാക്കാം.
ഇനി മനഃശാന്തി ഉറപ്പാക്കണമെങ്കിലും ഇങ്ങനെതന്നെയാണ് നാം സ്വയം മാറി ചിന്തിക്കണം. അതൊന്ന് പരിശോധിക്കാം.
മനശാന്തിയുടെ ശത്രുവാണ് ദേഷ്യം. ദേഷ്യപ്പെടാതിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ദേഷ്യപ്പെടുന്ന സമയത്ത് ബിപി കൂടുകയും നിങ്ങളുടെ രക്തത്തെ ദുഷിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എല്ലാവരിലും നല്ല വശങ്ങൾ മാത്രം കാണുക എന്നത്. അവർക്ക് നന്മ വരണമെന്ന് ആഗ്രഹിക്കുകയും അവരുടെ ഗുണങ്ങൾ കണ്ട് സന്തോഷിക്കാനും കഴിയുന്നത് ഒരു ഉത്തമ മനുഷ്യന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ഒരാളിനെ സംബന്ധിച്ച് ജീവിതവിജയവും ധനവും അയാളെ അടുത്തേക്ക് എത്തുക തന്നെ ചെയ്യും. ഇങ്ങനെ മനശാന്തിയും ആരോഗ്യവുമുള്ള ഒരു ജീവിതവിജയം കരസ്ഥമാക്കുന്നതിന് എല്ലാവരും പരിശ്രമിക്കുക.
താൻ പറയുന്നതുപോലെ മറ്റെല്ലാവരും കേൾക്കണം നിങ്ങൾ പറയുന്നതുപോലെ തന്നെ കാര്യങ്ങൾ നടക്കണം എന്നുള്ള ചിന്ത പരിപൂർണ്ണമായും ഒഴിവാക്കണം. അതോടൊപ്പം തന്നെ ജീവിതത്തിൽ ഒരു ക്രമം പാലിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ കാര്യങ്ങളും നേരത്തെ നിശ്ചയിച്ചുകൊണ്ട് ചെയ്യുന്നത് മനശാന്തിക്ക് ആരോഗ്യം കൂടുന്നതിനും വളരെ നല്ലതാണ്.