നാളികേരത്തിന്റെ വളരെ വൈവിധ്യമാര്‍ന്നതും പോഷക സമ്പുഷ്ടവുമായ ഒരു ഉപോല്‍പ്പന്നമാണ് തേങ്ങാപ്പാലെന്ന് എല്ലാവർക്കും അറിയാം. മൃഗങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഒട്ടും ഉപയോഗിക്കാത്ത ആളുകള്‍ക്ക് പാലിനു പകരം ഉള്ള ഒരു ബദല്‍ ഉല്‍പ്പന്നം കൂടിയാണ് ഇത്. തേങ്ങാപ്പാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ കൂടി നല്‍കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തേങ്ങാപ്പാലിന്റെ ഗുണങ്ങൾ നോക്കാം.
1. സാധാരണയായി ആളുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പോഷകവൈകല്യമാണ് ഇരുമ്പിന്റെ കുറവ്. ഇരുമ്പിന്റെ അംശം കുറയുന്നത് മൂലം ഹീമോഗ്ലോബിൻ ശരീരത്തിൽ ഉണ്ടാകുന്നത് കുറയും. ചുവന്ന രക്താണുക്കളിലെ ഓക്സിജന്റെ അളവ് നിലനിർത്തുന്നതിന് ഹീമോഗ്ലോബിൻ ആവശ്യമാണ്. ഇതില്ലങ്കിൽ വിളർച്ച ഉണ്ടാകും. ഒരു കപ്പ് തേങ്ങാപ്പാൽ ഒരു ദിവസം ശരീരത്തിനാവശ്യനമായ ഇരുമ്പിന്റെ കാൽഭാഗം ലഭ്യമാക്കും.
2. നാര് വളരെ ഏറെ അടങ്ങിയിരിക്കുന്നതിനാൽ തേങ്ങാപ്പാൽ വയർ പെട്ടന്ന് നിറഞ്ഞെ ന്ന തോന്നലുണ്ടാക്കും. ഇത് ആഹാരം കഴിക്കുന്നത് കുറച്ച് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
3. തേങ്ങാപ്പാല്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും മിതമായ അളവില്‍ കഴിക്കുമ്പോള്‍ ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. കാരണം ഇതില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഉയര്‍ന്ന പൂരിത കൊഴുപ്പ് ഉള്ളതിനാല്‍ പഴങ്ങളും പച്ചക്കറികളും പോലുള്ള ഹൃദയസൗഹൃദ ഭക്ഷണങ്ങളുമായി തേങ്ങാപ്പാല്‍ സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യം പോഷകാഹാര വിദഗ്ധരും എടുത്തു പറയുന്നുണ്ട്. തേങ്ങാപ്പാലില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങള്‍ അല്ലെങ്കില്‍ കൊളസ്‌ട്രോള്‍, പ്രമേഹം ഉള്ള വ്യക്തികള്‍ തേങ്ങാപ്പാല്‍ മിതമായ അളവില്‍ കഴിക്കണം. കാരണം ഉയര്‍ന്ന പൂരിത കൊഴുപ്പ് ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം.
4. തേങ്ങാപ്പാലിൽ അടങ്ങിയിട്ടുള്ള സെലിനിയം സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സെലിനിയത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നവർക്ക് സന്ധി വാതം വരാനുള്ള സാധ്യത കൂടുതലാണ്.
5. തേങ്ങാപ്പാൽ രോഗ പ്രതിരോധ ശേഷി ഉയർത്തുകയും ജലദോഷം , ചുമ എന്നിവ വരാതെ ആരോഗ്യത്തോടിരിക്കാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ഇതിലടങ്ങിയിട്ടുണ്ട്.
6. കേശ സംരക്ഷണത്തിന് ഉത്തമമാണ് തേങ്ങാപ്പാൽ. മുടിയുടെ വളർച്ചക്കും കരുത്തിനും തേങ്ങാപ്പാൽ സഹായിക്കും. നല്ല മണം നൽകുന്നതിന് പുറമെ മുടിയെ ഇവ മൃദുവാക്കുന്നു. ഈർപ്പം നിലനിർത്തുന്നു എന്നതാണ് മറ്റൊരു ഗുണം. മുടി വളരുന്നതിനും കരുത്ത് ലഭിക്കുന്നതിനും ഈർപ്പം ആവശ്യമാണ്.
7. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യമുയർത്തുന്നതിൽ സിങ്കിന്റെ പങ്ക് വളരെ വലുതാണ്. അർബുദ കോശങ്ങളുടെ പ്രവർത്തനം കുറയ്ക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് പ്രാഥമിക പഠനങ്ങൾ നൽകുന്ന സൂചന.
8. തേങ്ങാപ്പാലിൽ ഫോസ്ഫറസ് ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലിന് ബലം ഉണ്ടാകുന്നതിന് ഫോസ്ഫറസ് അത്യാവശ്യമാണ്. ഇത് ശരീരത്തിന് ഫോസ്ഫേറ്റ് നൽകുന്നതിനാൽ എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു.
അപ്പോൾ ഇത്രയും ഗുണങ്ങളുള്ള തേങ്ങാപ്പാൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.