ചായക്കൊപ്പവും ചോറിനൊപ്പവും കഴിക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി നോക്കിയാലോ? വെണ്ടയ്ക്ക കൊണ്ട് ഉണ്ടാക്കുന്ന ഈ റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും.
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക 100 ഗ്രാം
- കടലമാവ് 2 മുതൽ 3 ടേബിൾ സ്പൂൺ
- അരിപൊടി 1 ടേബിൾ സ്പൂൺ
- മുളക് പൊടി 1 ടീസ്പൂൺ
- മഞ്ഞൾ പൊടി 1/4 ടീസ്പൂൺ
- മല്ലി പൊടി 1/2 ടീസ്പൂൺ
- ഗരം മസാല 1/2 ടീസ്പൂൺ
- ചാറ്റ് മസാല 1 ടീസ്പൂൺ
- ലെമൺ ജ്യൂസ് 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക നാലാക്കി നീളത്തിൽ മുറിച്ചെടുക്കുക. അതിലേക്കു ഉപ്പും മുളക് പൊടിയും മറ്റു മസാലകളും നാരങ്ങ നീരും ചേർത്ത് ഇളക്കുക. ശേഷം 2 ടേബിൾ സ്പൂൺ കടലമാവും അരിപൊടിയും ചേർത്ത് ഇളക്കുക. അതിലേക്കു ചെറുതായി വെള്ളം തളിച്ച് മസാലകളും ഉപ്പും വെണ്ടക്കയിലേക്ക് പിടിപ്പിച്ചതിന് ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞു തിളച്ച എണ്ണയിൽ വറുത്തു എടുക്കാം.