Food

അടുക്കള നുറുങ്ങുകള്‍ നോക്കിയാലോ? | Kitchen tips

അടുക്കളപ്പണി എളുപ്പമാക്കാൻ ചില അടുക്കള നുറുങ്ങുകൾ നോക്കിയാലോ? വരൂ നോക്കാം.

  • വെളിച്ചെണ്ണയില്‍ രണ്ട് മൂന്ന് കുരുമുളകിട്ട് സൂക്ഷിച്ചാല്‍ എണ്ണ കേടുകൂടാതെയിരിക്കും.
  • ദോശമാവില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ വേഗം പുളിക്കും.
  • മുട്ട പൊരിക്കുന്നതില്‍ റൊട്ടിപ്പൊടി ചേര്‍ത്താല്‍ രുചി
    കൂടും.
  • ആറ് സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റിന് നാല് സ്പൂണ്‍ ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് തയാറാക്കിയാല്‍ രുചി കൂടും.
  • പച്ചക്കായ മുറിക്കുമ്പോള്‍ കൈയിലും കത്തിയിലും വെളിച്ചെണ്ണ തേച്ചാല്‍ കറ പിടിക്കില്ല.
  • പ്ലാസ്റ്റിക് കവറില്‍ ദ്വാരമിട്ട് ആപ്പാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാം.